തന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളിലൂടെ ആ മഹാമനുഷ്യൻ മരണമില്ലാതെ ജീവിക്കും: എഎ റഹിം എംപി

എം ടി ക്ക് ആദാരാഞ്ജലി അർപ്പിച്ച് എ എ റഹിം എം പി. എം. ടി എന്ന രണ്ടക്ഷരം, മലയാളത്തിന്റെ പര്യായം തന്നെയായിരുന്നു. തന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളിലൂടെ ആ മഹാമനുഷ്യൻ മരണമില്ലാതെ ജീവിക്കും എന്നാണ് റഹിം പങ്കുവെച്ച അനുശോചന പോസ്റ്റിൽ കുറിച്ചത്.

മലയാളിയുടെ മനസ്സിൽ പെയ്തിറങ്ങിയ മഞ്ഞും മുഴങ്ങുന്ന രണ്ടാമൂഴവും വായനാനുഭൂതിയുടെ നാലുകെട്ടും അഭ്രപാളിയിൽ ആ രണ്ട് അക്ഷരം കോറിയിട്ട വടക്കൻ വീരഗാഥയും വൈശാലിയും നമ്മുടെ മനസ്സുകളിൽ കൊത്തിയ പെരുന്തച്ചനും അങ്ങനെ അങ്ങനെ എം.ടി എന്ന ഇതിഹാസം നമുക്ക് മരിക്കുന്നില്ല എന്നും എം ടി വ്യക്തമാക്കി.

also read: അക്ഷരങ്ങളും ഭാഷയും ജീവിതവും നിലനിൽക്കുന്ന കാലത്തോളം എം ടി നമുക്കൊപ്പമുണ്ടാകും

എ എ റഹിം എം പി യുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

എം. ടി എന്ന രണ്ടക്ഷരം, മലയാളത്തിന്റെ പര്യായം തന്നെയായിരുന്നു. തന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളിലൂടെ ആ മഹാമനുഷ്യൻ മരണമില്ലാതെ ജീവിക്കും…

വായിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും…

മലയാളിയുടെ മനസ്സിൽ പെയ്തിറങ്ങിയ മഞ്ഞും മുഴങ്ങുന്ന രണ്ടാമൂഴവും വായനാനുഭൂതിയുടെ നാലുകെട്ടും അഭ്രപാളിയിൽ ആ രണ്ട് അക്ഷരം കോറിയിട്ട വടക്കൻ വീരഗാഥയും വൈശാലിയും നമ്മുടെ മനസ്സുകളിൽ കൊത്തിയ പെരുന്തച്ചനും അങ്ങനെ അങ്ങനെ എം.ടി എന്ന ഇതിഹാസം നമുക്ക് മരിക്കുന്നില്ല…

ആദരാഞ്ജലികൾ..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration