ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് നടത്തിയത്, മോദി മാപ്പ് പറയണം: എ എ റഹീം എം പി

ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് മോദി നടത്തിയത് എന്ന് എ എ റഹീം എം പി . മോദി മാപ്പ് പറയണമെന്നും ഡി വൈ എഫ് ഐ പറഞ്ഞു. മോദിയുടെത് ഗാന്ധി വിരുദ്ധ പ്രസ്താവനയാണ് എന്നും നിരുപധികമായി മോദി മാപ്പ് പറയണം. ഗാന്ധി വധത്തെ തുടർന്ന് ആർ എസ് എസിനെയാണ് നിരോധിച്ചപ്പോഴാണ് ആർ എസ് എസിനെ ലോകം അറിഞ്ഞത്. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ടതിന് ശേഷമാണ് ഗാന്ധിയെ ഇന്ത്യ അറിഞ്ഞത് എന്നതാണ് സത്യം.ഗാന്ധി വെറുപ്പിന്റെ പ്രവാചകൻ ആയിരുന്നില്ല .വെറുപ്പോയിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകനാണ് മോദി. ഗാന്ധിയായിരുന്നു ഏറ്റവും വലിയ ആർ എസ് എസ് വിരോധി. തുടർച്ചയായി മോദി നടത്തുന്നത് രാജ്യവിരുദ്ധ നിലപാട് എന്നും റഹീം എം പി വ്യക്തമാക്കി.ഇത് തുറന്ന് കാട്ടാൻ നിരന്തര ഇടപെടൽ ഉണ്ടാകും.ജനങ്ങളോട് ഗാന്ധി ആരാണെന്ന കാര്യം തുറന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും.

ALSO READ: കുഴൽനാടൻ വിളിച്ച യോഗത്തിൽ കുഴൽനാടനെ തന്നെ വിലക്കി; അവസാന ദിവസം എംഎൽഎയെ തടഞ്ഞത് ആർഡിഒ

ഇസ്രായേൽ ക്രൂരത തുടർക്കഥയാകുന്നുവെന്നും മാപ്പർഹിക്കാത്ത ക്രൂരതയാണ് നടക്കുന്നത് .പലസ്തീൻ ഐക്യദാർഢ്യത്തിന് മുന്നിട്ടിറങ്ങുന്നത് യുവജനങ്ങളും വിദ്യാർത്ഥികളുമാണ്. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയിൽ ആർ എസ് എസ് ആനന്ദിക്കുന്നു. ഇത് കൂടി തുറന്നു കാട്ടിയാകും ഡി വൈ എഫ് ഐ ക്യാമ്പയിൻ. കോൺഗ്രസിന്റെ വിഷയത്തിലെ മൗനം ആശ്ചര്യപ്പെടുത്തുന്നത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിക്കേണ്ട സമയമാണിത്. പലസ്തീൻ ഐക്യദാർഢ്യ കമ്പയിൻ ഡി വൈ എഫ് ഐ ശക്തമാക്കും. ആർ എസ് എസ് ക്യാമ്പയിൻ ഇന്ത്യ ഇസ്രയേലിന് ഒപ്പം എന്നതാണ് .പലസ്തീൻ ഐക്യദാർഢ്യം ഓരോ സംസ്ഥാനത്തും അവിടുത്തെ സാഹചര്യം അനുസരിച്ച് നടത്തുമെന്നും റഹിം പറഞ്ഞു.കാൻ ചലച്ചിത്ര മേളയിലെ മലയാളികളുടെ നിലപാടും ഡി വൈ എഫ് ഐ സ്വാഗതം ചെയ്തു.

മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരെ നടക്കുന്ന ആസൂത്രിത ഗൂഡാലോചന.ഇതിന് പിന്നിൽ ആർ എസ് എസ് കോൺഗ്രസ് ആണ്. പ്രതിപക്ഷ നേതാവാണ് അതിന് നേതൃത്വം കൊടുക്കുന്നത്.നുണ ഫാക്ടറിയാണ് വി ഡി സതീശൻ. ഉൽപാദിപ്പിക്കുന്ന നുണ പറയാൻ ബിജെപിക്കാരെ വെക്കുന്നു. മുഖ്യമന്ത്രിക്കെതിരെ വസ്തുതയുടെ വെളിച്ചമുള്ള ഒന്നും പറയാനില്ല. പറയുന്നത് തെറ്റെന്ന് മനസിലായിട്ടും അത് തുടർന്ന് കൊണ്ടിരിക്കുന്നുവെന്നും ബിജെപി അജണ്ട കോൺഗ്രസുമായി ചേർന്ന് നടപ്പിലാക്കുന്നുവെന്നും റഹീം എം പി വ്യക്തമാക്കി.

ALSO READ: കെഎസ്ആർടിസി ഡ്രൈവർമാർ അച്ചടക്കമുള്ള ഡ്രൈവിംഗ് നടത്തണം; മന്ത്രി കെ ബി ഗണേഷ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration