പ്രഭാത സവാരിക്ക് ഇടയിൽ അപകടത്തിൽപ്പെട്ട യുവാവിന് തുണയായി എ എ റഹിം എം പി

പ്രഭാത സവാരിക്ക് ഇടയിൽ അപകടത്തിൽപ്പെട്ട യുവാവിന് തുണയായി എ എ റഹിം എം പി. ആലുവയിൽ രാവിലെ നടക്കാൻ ഇറങ്ങിയ കുഞ്ഞുണ്ണിക്കര സ്വദേശി വിപിനാണ് മാർത്താണ്ഡവർമ്മ പാലത്തിൽ വച്ച് അപകടത്തിൽ പെട്ടത്. ആലുവ മാർക്കറ്റിൽ നിന്നും പച്ചക്കറി കയറ്റിവന്ന വണ്ടി പിന്നിൽ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5:45 ന് ആയിരുന്നു സംഭവം. ആലുവ ഗസ്റ്റ് ഹൗസിൽ നിന്നും എയർപോർട്ടിലേക്ക് പോകുകയായിരുന്ന എ എ റഹിം ബ്ലോക്ക്‌ കണ്ട് ഇറങ്ങി സംഭവം അന്വേഷിച്ചപ്പോഴാണ് അപകടം നടന്ന വിവരം മനസിലാക്കിയത്.

Also read:‘ആനാല്‍ തൊഴിലാളി വര്‍ഗം’; വാക്കില്‍ സൂക്ഷ്മമായി പണിയെടുക്കുന്ന തൊഴിലാളിയാണ് എൻഎസ് മാധവനെന്ന് പിഎൻ ഗോപീകൃഷ്ണൻ

ഉടൻ അവിടെ ഇറങ്ങി ചെല്ലുകയും, ആലുവയിൽ തന്നെ ‘കെയർ’ ആംബുലൻസ് സർവീസ് നടത്തുന്ന സുഹൃത്തയ മനോജ്‌ ജോയിയെ വിളിക്കുകയും ചെയ്തു. ആംബുലൻസ് എത്തിച്ച് അപകടത്തിൽപെട്ട ആളെ ഹോസ്പിറ്റലിലേക്ക് കയറ്റി വിട്ടതിനു ശേഷമാണ് എം പി എയർപോർട്ടിലേക്ക് യാത്ര തിരിച്ചത്. ഡി വൈ എഫ് ഐ ആലുവ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അജിത്ത് എം.എസ്, ബ്ലോക്ക് കമ്മിറ്റി അംഗം സമീർ പറക്കാട്ട് കൂടെയുണ്ടായിരുന്നു.അപകടത്തിൽ കാലിന് സാരമായ പരുക്ക് പറ്റിയ ആലുവ ഉളിയന്നൂർ സ്വദേശി വിപിൻ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News