ഭയം ഭരിക്കുന്നത് സർക്കാരിനേയല്ല, സുധാകരനെ; എഎ റഹിം എം.പി

ഭയം ഭരിക്കുന്നത് സർക്കാരിനേയല്ല, മറിച്ച് സുധാകരനെയാണ് എന്ന് എഎ റഹിം എം.പി. തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെന്നും സുധാകരന് മോൻസനെ പേടിയാണ് എന്നും എഎ റഹിം എം.പി പറഞ്ഞു.
കെ സുധാകരനെതിരായ നിയമനടപടിയിൽ എംവി ഗോവിന്ദൻ മാഷ് എവിടെ നിൽക്കുന്നു, മോൺസന്റെ സുഹൃത്തായ സുധാകരൻ എവിടെ നിൽക്കുന്നു. സുധാകരൻ എംവി ഗോവിന്ദൻ മാസ്റ്ററെ എന്ത് നിയമ നടപടിക്ക് വിധേയനാക്കാനാണെന്നും എഎ റഹിം എം.പി പരിഹസിച്ചു.

അതേസമയം മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ ക്രമസമാധാന നിലയെ കുറിച്ച് വലിയ ഭീതിയാണുള്ളത് എന്നും സംഘർഷം തുടങ്ങി അമ്പത് ദിവസം കഴിഞ്ഞാണ് ഒരു സർവ്വകക്ഷി യോഗം വിളിക്കാനെങ്കിലും കേന്ദ്ര സർക്കാർ തയ്യാറായത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

കൂടാതെ സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിട്ട് ഒരു ജനാധിപത്യ മര്യാദയില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറിയത്. അസാധാരണമായ സാഹചര്യമാണ് മണിപ്പൂരിലുള്ളത്. രാജ്യത്ത് ക്രമസമാധാന വീഴ്ച നിലനിർത്തി കൊണ്ട് പോകുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിനും കേന്ദ്ര സർക്കാർ പൂർണമായും പരാജയപെട്ടെന്നും രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തുമെന്നും എഎ റഹിം വ്യക്തമാക്കി.

also read; സുധാകരനെതിരെ മോൻസണിന്‍റെ കയ്യിൽ വലിയെ തെളിവുകളുള്ളതായി സംശയിക്കണം: എം.വി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News