ഒരു ഐഎഎസ് ഓഫീസർക്ക് പോലും വ്യക്തി എന്ന നിലയിൽ അഭിപ്രായം പറയാനോ നിലപാടെടുക്കാനോ സാധിക്കാത്ത വിധം നമ്മുടെ നാടിനെ മാറ്റരുത്: എ എ റഹിം എം പി

മുഖ്യമന്ത്രിയെ പിന്തുണച്ച് സംസാരിച്ച ദിവ്യ എസ് അയ്യർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ച് എ എ റഹീം എം പി. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും കോൺഗ്രസ് സൈബർ കേന്ദ്രങ്ങൾ ദിവ്യയ്ക്കെതിരെ സൈബർ ബുള്ളിയിങ് തുടരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് റഹിം എം പി യുടെ പോസ്റ്റ്. ചീഫ് സെക്രട്ടറിയും,ഫിഷറീസ് സെക്രട്ടറിയും പറഞ്ഞതിൽ പൊള്ളാത്തവർക്ക് ദിവ്യ എസ് അയ്യർ പറഞ്ഞതിൽ പൊള്ളുന്നത് ഒരു പ്രത്യേക തരം രോഗമാണ് എന്നാണ് റഹീം എം പി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ഒരു ഐ എ എസ് ഓഫീസർ മുഖ്യമന്ത്രിയുടെ നേതൃ പാടവത്തെ പ്രശംസിച്ചു സംസാരിച്ചാൽ അതെങ്ങനെ കുറ്റമാകും? എന്നും അദ്ദേഹം ചോദിച്ചു.

ALSO READ: തരൂർ 2 പോസ്റ്റ്, താൻ 4 പോസ്റ്റ്; എംപിയെക്കാൾ കേമൻ താൻ; ട്രോളുമായി സോഷ്യൽമീഡിയ

ഇതേ വേദിയിൽ തന്നെ മറ്റു രണ്ട് ഐ എ എസ് ഓഫീസർമാർ ഇതേ ദിശയിൽ അഭിപ്രായ പ്രകടനം നടത്തി, അവർ ആക്രമിക്കപ്പെടുന്നില്ല. ദിവ്യ മാത്രം ആക്രമിക്കപ്പെടുന്നുവെന്ന കാര്യവും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവിന്റെ ഭാര്യ എന്ന നിലയിലാണ് ദിവ്യയെ ആക്രമിക്കുന്നത്. ശബരിയോടുള്ള വ്യക്തിപരമായ വിദ്വേഷവും ദിവ്യക്കെതിരായുള്ള സൈബർ അക്രമണത്തിന് കാരണമാകുന്നു.ഇത് രണ്ടും അപരിഷകൃതമാണ് എന്നും റഹീം കുറിച്ചു.

ഒരാളുടെ ഭാര്യ എന്നതിനപ്പുറം ഒരു ഐ എ എസ് ഓഫീസർക്ക് പോലും വ്യക്തി എന്ന നിലയിൽ അഭിപ്രായം പറയാനോ നിലപാടെടുക്കാനോ സാധിക്കാത്ത വിധം നമ്മുടെ നാടിനെ മാറ്റരുത് എന്നും അദ്ദേഹം വ്യക്തമാക്കി.ശബരിനാഥൻറെ രാഷ്ട്രീയത്തിന്റെയും അഭിപ്രായങ്ങളുടെയും മെഗാഫോണായി മാത്രമേ അയാളുടെ ജീവിത പങ്കാളി പ്രവർത്തിക്കാവൂ എന്ന് പറയുന്നവർ കൂടോത്രക്കാലത്തിനും പതിറ്റാണ്ടുകൾക്ക് പിറകിൽ ജീവിക്കുന്നവരാണ് എന്നും റഹീം കുറിച്ചു .

ALSO READ: എംഡിഎംഎയും ആയുധങ്ങളും കൈവശം വെച്ച കേസ്; വ്ലോഗ്ഗർ വിക്കി തഗ്ഗ് കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News