‘മാത്യു കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം’, ചികിത്സ കോൺഗ്രസ് നൽകണം, വേണമെങ്കിൽ കാശ് ഡി വൈ എഫ് ഐ നൽകാം; എ എ റഹീം എം പി

മാത്യു കുഴൽനാടന്റേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങളെന്ന് എ എ റഹീം എംപി. അറ്റൻഷൻ സീക്കിങ് സിൻഡ്രോമാണ് അദ്ദേഹത്തിനെന്നും, പാർട്ടിയിൽ അറ്റൻഷൻ നേടി അതിൻ്റെ ചെലവിൽ കെ പി സി സി ഭാരവാഹിയാകാണാന് ശ്രമമെന്നും എ എ റഹീം എം പി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കോണ്‍ഗ്രസ് ഭരണസമിതി വെട്ടിച്ചത് കോടികള്‍: മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ തെളിവുകള്‍ പുറത്ത്

‘കെ പി സി സി ഭാരവാഹിയാകുക എന്നതാണ് മാത്യു കുഴൽനാടൻ്റെ ആവശ്യം. കേരളത്തിലെ രാഷ്ട്രീയത്തെ ഇത് മലിനമാക്കുന്നു. കേരളം ഇത് തിരിച്ചറിയണം. മാത്യു കുഴൽനാടന് വേണ്ട ചികിത്സ കോൺഗ്രസ് നൽകണം. വേണമെങ്കിൽ അതിനുള്ള കാശ് ഡി വൈ എഫ് ഐ കൊടുക്കാം’, എ എ റഹീം എം പി വ്യകത്മാക്കി.

ALSO READ: കഴുത്തിൽ പെരുമ്പാമ്പുമായി മദ്യപൻ; ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം; കഷ്ടിച്ച് രക്ഷപ്പെട്ടു

അതേസമയം, തിരുവിതാംകൂർ ദേവസംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖ ഒഴിവാക്കാനുള്ള തീരുമാനം മാതൃകപരമാണെന്നും, ഇപ്പോഴത്തെ ശക്തമായ നീക്കം സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു . ഇത് മാതൃകയാക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തയ്യാറാക്കുമോ? എന്ന് ചോദിച്ച എ എ റഹീം എം പി, ആർ എസ് എസ്നെയും ബിജെപിയെയും കോൺഗ്രസ് അനുകരിക്കുന്നുവെന്നും, ആർ എസ് എസ് പ്രവർത്തകർക്ക് അംഗത്വം കൊടുത്തവരാണ് കോൺഗ്രസ്, ഇപ്പോൾ ഈ വർഗീയ നീക്കം കോൺഗ്രസ് ശക്തമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News