‘അന്‍വര്‍ ഒരു ചുക്കുമല്ല, ഈ പാര്‍ട്ടിയ്ക്ക് വേണ്ടി അന്‍വര്‍ ഒരു ത്യാഗവും ചെയ്തിട്ടുമില്ല’: എഎ റഹീം എംപി

പി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഎ റഹീം എം പി. അന്‍വര്‍ ഒരു ചുക്കുമല്ല, ഈ പാര്‍ട്ടിയ്ക്ക് വേണ്ടി അന്‍വര്‍ ഒരു ത്യാഗവും ചെയ്തിട്ടുമില്ല. അന്‍വര്‍ ഈ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രതിയായ ഒരു കേസുണ്ടോ? പാര്‍ട്ടിയ്ക്ക് വേണ്ടി ഒരു ദിവസം ജയിലില്‍. ..?എന്തെങ്കിലും ത്യാഗം ഇക്കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ അന്‍വര്‍ അനുഭവിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടി സഖാക്കള്‍ അന്‍വറിന് വേണ്ടി ത്യാഗം അനുഭവിച്ചിട്ടുണ്ട്, വിയര്‍പ്പൊഴുക്കിയിട്ടുണ്ട്, അന്‍വറിന് വേണ്ടി സോഷ്യല്‍ മീഡിയയിലും തെരുവിലും ഒരുപോലെ എതിരാളികളോട് ഏറ്റുമുട്ടിയിട്ടുണ്ട്. കഴിഞ്ഞ 8 വര്‍ഷവും അന്‍വറിനെ രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ പാര്‍ട്ടി സഖാക്കള്‍ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ:‘അന്‍വര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി മാറി’: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്

ALSO READ:‘അന്‍വര്‍ വലതുപക്ഷത്തിന് കൈക്കോടാലി പണി ചെയ്യുന്നു’; നിലമ്പൂരില്‍ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഞാനൊഴികെ മറ്റാര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല.
‘ഞാന്‍’അല്ലാതെ മറ്റാര്‍ക്കും ഇവിടെ ധൈര്യമില്ല,
‘ഞാന്‍’മാത്രമേ ഉള്ളൂ സാധാരണ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി സംസാരിക്കാന്‍,കണ്ണൂരിലെ സാധാരണ സഖാക്കള്‍ പോലും ‘എന്നോട്’ വിളിച്ചാണ് പരാതികള്‍ പറയാറ്,ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ച്
പോലും പഠിക്കാന്‍ ഇവിടെ ‘ഞാന്‍’മാത്രമേ ഉണ്ടായിരുന്നുള്ളൂ,
‘ഞാന്‍’പറയുന്നത് കേട്ടാല്‍ കേരളം ഞെട്ടും.’ഞാനൊഴികെ’ഈ നാട്ടിലുള്ള മുഴുവന്‍ രാഷ്ട്രീയ നേതാക്കളും മഹാ കുഴപ്പക്കാരാണ്,കുഴിമന്തിയും തിന്നു മൊബൈലില്‍ നോക്കി കിടക്കുന്ന,വഴി തെറ്റിയ യുവാക്കളെ നല്ലവഴിയ്ക്ക് നയിക്കാന്‍ ‘ഞാനല്ലാതെ’ഇവിടെ വേറെ ഒരുത്തനുമില്ല,’എനിക്ക്’കിടക്കാന്‍ ഒരു ഷീറ്റ് മതി,
ആകെ മൊത്തത്തില്‍ ‘ഞാന്‍’ഒരു വലിയ സംഭവമാണ്,സര്‍വോപരി വലിയ പേരുകേട്ട തറവാട്ടില്‍ പിറന്നവനാണ്, കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ആത്മാഭിമാനമുള്ള ഏക മനുഷ്യനുമാണ്!
അന്‍വര്‍ ഒരു ചുക്കുമല്ല,ഈ പാര്‍ട്ടിയ്ക്ക് വേണ്ടി
അന്‍വര്‍ ഒരു ത്യാഗവും ചെയ്തിട്ടുമില്ല.
അന്‍വര്‍ ഈ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രതിയായ ഒരു കേസുണ്ടോ?പാര്‍ട്ടിയ്ക്ക് വേണ്ടി ഒരു ദിവസം ജയിലില്‍. ..?എന്തെങ്കിലും ത്യാഗം ഇക്കഴിഞ്ഞ 8വര്‍ഷത്തിനിടയില്‍ അന്‍വര്‍ അനുഭവിച്ചിട്ടില്ല.എന്നാല്‍ പാര്‍ട്ടി സഖാക്കള്‍ അന്‍വറിന് വേണ്ടി ത്യാഗം അനുഭവിച്ചിട്ടുണ്ട്,വിയര്‍പ്പൊഴുക്കിയിട്ടുണ്ട്,അന്‍വറിന് വേണ്ടി സോഷ്യല്‍ മീഡിയയിലും തെരുവിലും ഒരുപോലെ എതിരാളികളോട് ഏറ്റുമുട്ടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 8 വര്‍ഷവും അന്‍വറിനെ രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഈ ‘ഞാന്‍’മാത്രമല്ല ഉണ്ടായിരുന്നത്,ഈ തറവാട്ടുകാരുമല്ല വന്നു കാവല്‍ നിന്നത്,മുഖ്യമന്ത്രിയും,പാര്‍ട്ടി സെക്രട്ടറിയും മുതല്‍ നിലമ്പൂരിലുള്ള പാര്‍ട്ടി സഖാക്കള്‍ വരെയുള്ളവരാണ്,കേരളത്തിലെ പാര്‍ട്ടിയാണ്.
എന്നാല്‍,
ആ വേട്ടക്കാര്‍ക്ക് ഇന്ന് അന്‍വര്‍ വിശുദ്ധനാണ്.
വേട്ടയാടിയവരുമായി ഒറ്റ ദിവസം കൊണ്ട് ആത്മാഭിമാനി സന്ധിയായി.ഏഷ്യനെറ്റ് ബഹിഷ്‌കരിക്കുന്നത് ഒരു സമരമാണെന്ന് പ്രഖ്യാപിച്ച ‘ആത്മാഭിമാനിക്ക്’ഇപ്പോള്‍ അതിരാവിലെ ചായകുടിക്കാന്‍ ഏഷ്യനെറ്റ് കൂട്ട് വേണം.
പെരുത്തതറവാടിയുടെ ആത്മാഭിമാനക്കാഴ്ചകള്‍
കേരളം കാണാന്‍ പോകുന്നതേയുള്ളു…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News