ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ കുടുംബത്തോടുള്ള അവഗണന; റെയിൽവേ മന്ത്രിക്ക് കത്തയച്ച് എ എ റഹിം എംപി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ കുടുംബത്തോട് തുടരുന്ന റയിൽവെയുടെ അവഗണ ചൂണ്ടിക്കാട്ടി റയിൽവേ മന്ത്രിക്ക് കത്തയച്ച് എ എ റഹിം എംപി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനോടകം തന്നെ ജോയിയുടെ മാതാവിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകി. കൂടാതെ നഗരസഭാ പ്രദേശത്തല്ലെങ്കിൽ പോലും ജോയിയുടെ മാതാവിന് വീട് വച്ച് നൽകാനുള്ള നടപടികളും നഗരസഭാ പുരോഗമിക്കുകയാണ്. എന്നാൽ സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദികളായ റെയിൽവേ ഇപ്പോഴും മൗനം തുടരുകയാണ്.ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എ എ റഹിം എംപി റെയിൽവേക്ക് നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. എന്നാലും അതിലൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് റെയിൽവേ മന്ത്രിക്ക് വീണ്ടും കത്തയച്ചതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Also Read: കെപിസിസി പ്രസിഡന്റിന് പരാതി കൊടുത്തിട്ടില്ല എന്ന് പറയുന്നത് പച്ചക്കള്ളം: സിമി റോസ് ബെൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ പ്രദേശത്ത് വൃത്തിയാക്കാൻ ഇറങ്ങിയ റെയിൽവേ കരാർ തൊഴിലാളി ജോയി ദാരുണമായി മരണമടഞ്ഞിട്ട് 50 ദിവസം പിന്നിടുകയാണ്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയിട്ടും ജോയിയുടെ ജീവൻ രക്ഷിക്കാൻ നമുക്കായില്ല.ജോയിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും എന്ന് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും പ്രഖ്യാപിച്ചിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായമായി സംസ്ഥാന സർക്കാർ കൈമാറി കഴിഞ്ഞു.തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ അല്ലെങ്കിൽ പോലും ജോയിയുടെ അമ്മക്ക് വീട് വച്ച് നൽകാനുള്ള നടപടികൾ തിരുവനന്തപുരം കോർപ്പറേഷൻ ആരംഭിച്ചു.എന്നാൽ സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദികളായ റെയിൽവേ ഇപ്പോഴും മൗനം തുടരുകയാണ്.ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എംപി എന്ന നിലയിൽ റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.പാർലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു .എന്നാൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന ഒഴുക്കൻ മറുപടി മാത്രമാണ് റെയിൽവേയിൽ നിന്ന് ഇപ്പോഴും ലഭിക്കുന്നത്.തൊഴിലാളികളോടുള്ള റെയിൽവേ മന്ത്രാലയത്തിന്റെ പൊതു മനോഭാവത്തിന്റെ തുടർച്ചയാണിത്. ഒരു കേന്ദ്ര മന്ത്രി പോലും ജോയിയുടെ വീട് പോലും സന്ദർശിച്ചിട്ടില്ല. ദിവസങ്ങൾ കടന്നു പോകുമ്പോൾ ജോയിയെ കേരളം മറക്കുമെന്നാണ് റെയിൽവേ കരുതുന്നതെങ്കിൽ അത് തെറ്റിപ്പോയി. ആ കുടുംബത്തിന്റെ ഒപ്പം ഓരോ കേരളീയരും ഉണ്ടാകും. റെയിൽവേയുടെ നിരുത്തരവാദപരമായ സമീപനം ചൂണ്ടിക്കാണിച്ച് വീണ്ടും കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. റെയിൽവേയുടെ തൊഴിലാളി വിരുദ്ധ കൊളോണിയൽ മനോഭാവത്തിന് എതിരായ പോരാട്ടങ്ങളിൽ കേരളം ഒന്നാകെ ഒന്നിച്ച് നിൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News