കളവ് മാത്രം പറയുന്നവരായി മാധ്യമങ്ങൾ മാറി; എ എ റഹീം എംപി

A A Rahim MP

കളവ് മാത്രം പറയുന്നവരായി മാധ്യമങ്ങൾ മാറിയെന്ന് എ എ റഹീം എംപി. ഏറെക്കാലമായി മാധ്യമങ്ങളുടെ റിതം വിവാദമാണെന്നും തുടർച്ചയായ ഇടതു വിരുദ്ധതയാണ് മാധ്യമങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ; മലയാളത്തിന്‍റെ ‘അമ്മ’ യാത്രയായി; വിടപറഞ്ഞത് മാതൃവേഷങ്ങള്‍ സാര്‍ത്ഥകമാക്കിയ കലാകാരി

“നെഗറ്റീവ് സ്റ്റോറികളുടെ പരമ്പരയാണ് ഗൂഗിൾ സേർച്ച്‌ ചെയ്താൽ കിട്ടുന്നത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ നുണകളുടെ ഘോഷയാത്ര നടത്തുകയാണ്. കള്ളം പറയുക മാത്രമല്ല അവർ വ്യാജ വാർത്തകൾ ഉണ്ടാക്കുന്നു. വ്യാജ വാർത്തകളുടെ നിർമാണ ഫാക്ടറികളായി മലയാളം മാധ്യമങ്ങൾ മാറി”- എ എ റഹീം എംപി വിമർശിച്ചു.

ALSO READ; കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം; പത്തനംതിട്ടയിൽ മൂന്ന് പേർ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും ചിലർ വിവാദം ഉണ്ടാക്കി എന്ന് അദ്ദേഹം ആരോപിച്ചു.
സിഎംഡിആർഎഫിലേക്ക് വലിയ തുക എത്തുകയുണ്ടായി.ഇതിന് പിന്നാലെയാണ് ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ പടച്ചുവിട്ടത് എന്നും,  ചില മാധ്യമങ്ങളുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം വിമർശനം ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News