ന്യൂനപക്ഷ വിഭാങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഉത്തരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സംബന്ധിച്ച് എ എ റഹീം എം പി യുടെ ചോദ്യത്തിന് ക്രമസമാധാനം സംസ്ഥാന വിഷയമാണെന്ന മറുപടി നല്‍കിയാണ് കേന്ദ്രം തടിതപ്പിയത്.
മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങളിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് എതിരെയുള്ള അക്രമം മറച്ചുവെക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് എം പി കുറ്റപ്പെടുത്തി. രാജ്യത്ത് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമത്തെ സംബന്ധിച്ച് എഎ റഹീം എം പി യുടെ ചോദ്യത്തില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറിയത്.
ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കതിരെയുള്ള അക്രമങ്ങള്‍ സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്ത് വിടാനും കേന്ദം തയ്യാറായില്ല. എന്നാല്‍ ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നായിരുന്നു കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വിന്റെ മറുപടി.സംഘര്‍ഷം രൂക്ഷ്മായ മണിപ്പൂരില്‍ മാത്രം നിരവധി ക്രിസ്ത്യന്‍ ആരാധനാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്.
സെപ്റ്റംബര്‍ 2ന് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട മനുഷ്യാവകാശ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്ന സംഭവങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇത്തരം സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.
ന്യൂനപക്ഷ സംരക്ഷണ കളില്‍ കേന്ദ്രസര്‍ക്കാരിന് വലിയ പങ്കുണ്ട് എന്നിരിക്കയാണ് കേന്ദ്രത്തിന്റെ അയഞ്ഞ നടപടി. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ ആക്രമങ്ങളെ മറച്ചു പിടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന് റഹീം എംപി പ്രതികരിച്ചു.രാജ്യത്ത് ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങള്‍ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകള്‍ വിശദീകരിച്ചായിരുന്നു എ എ റഹീമിന്റെ ചോദ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here