യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് എ എ റഹീം എംപി. യൂത്ത് കോണ്‍ഗ്രസിന്റെ ഈ നടപടി തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുമെന്നും ഇതിന് മുന്നേ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നോ എന്ന്
പരിശോധിക്കണമെന്നും റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു.
Also Read : യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണം; പ്രത്യേകസംഘം അന്വേഷിക്കും
ഹാക്കര്‍മാരുടെ സഹായവും യൂത്ത്‌കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടുണ്ട്. ഹാക്കര്‍മാര്‍ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ട്. ഒരു മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറം വളാഞ്ചേരി സ്വദേശി വഴിയാണ് സേവനം തേടിയത്. പ്രൊഫഷണല്‍ ഹാക്കര്‍മാരെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.
പാലക്കാടുള്ള മുന്‍ എംഎല്‍എയ്ക്കും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനും കുറ്റകൃത്യത്തില്‍ നേരിട്ട് ബന്ധമുണ്ട്. സുനില്‍ കനു ഗോലുവിന്റെ പങ്കും അന്വേഷണ സംഘം പരിശോധിക്കണമെന്ന് റഹീം എംപി പറഞ്ഞു. സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Also Read : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; മണ്ഡലം പ്രസിഡന്റാണെന്ന് അവകാശപ്പെട്ട് യുവാവ്
വ്യാജ ഐഡി ഉപയോഗിച്ച് ഇവര്‍ സിം കാര്‍ഡും എടുത്തിട്ടുണ്ട്. ഹാക്കര്‍മാരെ ഉപയോഗിച്ച് വോട്ട് അട്ടിമറിച്ചു. പ്രൊഫഷണല്‍ ഹാക്കറാണ് ഇത് ചെയ്തത്. ഉത്തരവാദിത്വത്തോടെയാണ് ഞങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്. തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇവയെല്ലാം പൊലീസിന് കൈമാറുമെന്നും എ എ റഹീം എംപി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here