ഇലക്ടറൽ ബോണ്ട്‌ പ്രൊഫഷണൽ കൊള്ള, ജനാധിപത്യത്തെ ജയിലിൽ അടച്ച് ആ വാർത്ത മറയ്ക്കാൻ ശ്രമിക്കുന്നു: എ എ റഹീം എം പി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് എം പി. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അപകടകരമായ ദിവസമാണ് കഴിഞ്ഞതെന്ന് റഹീം എം പി പറഞ്ഞു. ജനാധിപത്യത്തിന് തീരാകളങ്കമാണ് കെജ്‌രിവാളിന്റെ അറസ്റ്റ് എന്നും, വരും മണിക്കൂറുകളിൽ ബിജെപി സർക്കാരിന്റെ ഇത്തരം നടപടിക്കെടിക്കെതിരെ പ്രതിഷേധങ്ങൾ ഉയർത്തുമെന്നും എം പി പറഞ്ഞു.

ALSO READ: ‘കേരളത്തെ തള്ളിപ്പറഞ്ഞ സാബു ജേക്കബിന് കിട്ടിയത് എട്ടിന്റെ പണി’; തെലങ്കാനയില്‍ ബിസിനസ് ആരംഭിക്കാന്‍ കിറ്റെക്സ് ബിആര്‍എസിന് 25 കോടി രൂപ നല്‍കി; ഇലക്ട്രല്‍ ബോണ്ട് കണക്കുകള്‍ പുറത്ത്

രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമായ ഇലക്ടറൽ ബോണ്ടിനെ കുറിച്ചുള്ള വാർത്ത മറയ്ക്കാനാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ബിജെപി സ്വീകരിക്കുന്നതെന്നും, എതിർക്കുന്ന എല്ലാവരെയും ജയിലിൽ അടക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും റഹീം എം പി വ്യക്തമാക്കി.

‘ജനാധിപത്യത്തെ ആണ് മോദി ജയിലിൽ അടക്കുന്നത്. നികൃഷ്ടമായ മാർഗമാണ് മോദി സ്വീകരിക്കുന്നത് പ്രൊഫഷണൽ കൊള്ളയാണ് ഇലക്ടറൽ ബോണ്ട്‌. സിപിഐഎം ഇല്ലായിരുന്നുവെങ്കിൽ ഈ കുംഭകോണം പുറത്ത് വരില്ലായിരുന്നു. ജനാധിപത്യത്തെ കൊള്ളയടിച്ച് അത് ഉപയോഗിച്ച് ജനപ്രതിനിധികളെ വിലക്ക് വാങ്ങുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും’, റഹീം എം പി പറഞ്ഞു.

ALSO READ: ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു; സംഭവത്തിന് പിറകിൽ യൂത്ത് കോൺഗ്രസെന്ന് എൽഡിഎഫ്

‘മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ ആഘോച്ചവരാണ് കോൺഗ്രസ്. ബിജെപിയെക്കാൾ സന്തോഷം കോൺഗ്രസിനായിരുന്നു. കോൺഗ്രസിന് ഇന്ത്യയെ മോചിപ്പിക്കണം എന്ന താല്പര്യം ഇല്ല. സങ്കുചിത താല്പര്യമാണ് കോൺഗ്രസിന്. രാഹുലിനെ അയോഗ്യനാക്കിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടത് ഇടത് എം പി മാരാണ്. അന്ന് പ്രതിഷേധിച്ചത് ഡിവൈഎഫ്ഐ ആണ്. ജനാധിപത്യം സംരക്ഷിക്കാനാണ് ആ പോരാട്ടം. അന്ന് കോൺഗ്രസിന്റെ കേരളത്തിലെ ഒരു എം പിമാരും ഉണ്ടായിരുന്നില്ല’, എം പി വിമർശിച്ചു.

‘തരൂർ പറയുന്നത് ഇലക്ഷൻ കഴിഞ്ഞ് അറസ്റ്റ് ആകാമായിരുന്നു എന്നാണ്. ബിജെപിയുടെ രാഷ്ട്രീയം ഇത് വരെ തരൂരിന് മനസിലാകുന്നില്ലെ? ആംആദ്മി പാർട്ടി എൻഡിഎയിൽ പോയിരുന്നെങ്കിൽ അറസ്റ്റ് ഉണ്ടാകുമായിരുന്നോ? കളം മാറിയാൽ പിന്നെ അറസ്റ്റ് ഇല്ല അന്വേഷണം ഇല്ല. ഇത്ര ഒക്കെ ആയിട്ടും കോൺഗ്രസിനും തരൂരിനും കാര്യങ്ങൾ മനസിലാകുന്നില്ല. സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ എന്തിനായിരുന്നു കോൺഗ്രസ് പ്രതിഷേധം?’, കോൺഗ്രസിനെ ശക്തമായി വിമർശിച്ചുകൊണ്ട് എ എ റഹീം എം പി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News