ധനകാര്യ കമ്മീഷന്റെ നടപടിക്രമങ്ങളിൽ മോദി ഇടപെട്ടത് ഭരണഘടന വിരുദ്ധമാണെന്ന് എ.എ റഹീം എം പി. റിപ്പോർട്ടേഴ്സ് കളക്ടീവ് പുറത്തുവിട്ട വിവരം ഗൗരവകരമാണെന്നും, സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാൻ പ്രാധാനമന്ത്രി സമ്മർദ്ദം ചെലുത്തിയെന്നത് സ്ഥിരീകരിച്ച വിവരമാണെന്നും വാർത്താ സമ്മേളനത്തിൽ എ എ റഹീം എം പി പറഞ്ഞു. സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ഈ നടപടി അട്ടിമറിച്ചുവെന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ഇത് ബാധിക്കുമെന്നും, അതിശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയരുമെന്നും വ്യക്തമാക്കി.
ഇന്ന് നടക്കാനിരിക്കുന്ന മനുഷ്യ ചങ്ങലയെ കുറിച്ചും ആദ്യ കണ്ണിയാകുന്ന എ റഹീം എം പി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മനുഷ്യച്ചങ്ങല രാജ്യത്തിനാകെ ആവേശമാകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്നും, ഐതിഹാസിക സമരമായി മനുഷ്യച്ചങ്ങല മാറുമെന്നും റഹീം എം പി പ്രതികരിച്ചു.
ALSO READ: കേരള ജനതയുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഗവർണർ കേരളത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്നു: വി വസീഫ്
അതേസമയം, കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് നടക്കും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നുമുതൽ തിരുവനന്തപുരത്ത് രാജ്‌ഭവൻവരെയാണ് പ്രതിഷേധച്ചങ്ങല തീർക്കുക. 20 ലക്ഷത്തിലധികം പേർ ചങ്ങലയുടെ കണ്ണികളാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here