സ്വന്തം സഹപ്രവര്‍ത്തകന്റെ അമ്മ മരിച്ച ദുഃഖത്തില്‍ പങ്കുചേരാന്‍ പോലും കഴിയാത്തവരായി ബിജെപി നേതാക്കള്‍ മാറി: എ എ റഹീം എംപി

AA RAHIM M P

കോണ്‍ഗ്രസിലും ബിജെപിയിലും അതിശക്തമായ ആഭ്യന്തര കലഹമെന്ന് എ എ റഹീം എംപി. സ്വന്തം സഹപ്രവര്‍ത്തകന്റെ അമ്മ മരിച്ച ദുഃഖത്തില്‍ പങ്കുചേരാന്‍ പോലും കഴിയാത്തവരായി ബി ജെ പി നേതാക്കള്‍ മാറി. വിളിച്ച് ആശ്വസിപ്പിക്കാന്‍ പോലും ബിജെപി സ്ഥാനാര്‍ഥി തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇടതുപക്ഷത്തെ വിവിധ നേതാക്കള്‍ എന്നെ വിളിച്ചു ആശ്വസിപ്പിച്ചു എന്നാണ് സന്ദീപ് വാര്യര്‍ പറയുന്നതെന്നും റഹീം എംപി കൂട്ടിച്ചേര്‍ത്തു. ബിജെപിയിലേക്ക് എത്തിയത് കോടികളുടെ കള്ളപ്പണമാണെന്നും കള്ളപ്പണം കൈകാര്യം ചെയ്യുന്നതിനുള്ള അധികാര തര്‍ക്കം ബിജെപിക്കുള്ളില്‍ ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

Also Read :‘അമ്മ മരിച്ചുകിടന്നപ്പോള്‍പ്പോലും സി കൃഷ്ണകുമാര്‍ വീട്ടില്‍ വന്നില്ല, തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റു’; ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ സന്ദീപ് വാര്യര്‍

ശോഭ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ 24ന് വിലക്ക് ഏര്‍പ്പെടുത്തിയതിലും എംപി പ്രതികരിച്ചു. ഒരു മാധ്യമ സ്ഥാപനത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അത്തരം രീതികള്‍ പൊതുവില്‍ രാഷ്ട്രീയത്തില്‍ ശരിയല്ല എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും എ എ റഹീം എംപി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News