ഭീകരതയെ നേരിട്ട രാഷ്ട്രീയവീര്യത്തിന്റെ പേര് കൂടിയാണ് വി എസ്; ആശംസയുമായി എ എ റഹീം എം പി

നൂറാം ജന്മദിനത്തിലേക്ക് കടന്ന വി എസ് അച്യുതാനന്ദന് ആശംസയുമായി എ എ റഹീം എം പി. പൊലീസിന്റെ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടും വി എസ് എന്ന പോരാട്ടവീര്യം പരാജയപ്പെട്ടിട്ടില്ല. അത്തരം ഭീകരതയെ നേരിട്ട രാഷ്ട്രീയവീര്യത്തിന്റെ പേര് കൂടിയാണ് വി എസ് എന്നാണ് എ എ റഹിം കുറിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ വി എസിന്റെ വെന്തലത്തറയിലെ വീടിന്റെ കതകിൽ രാജമുദ്ര പതിച്ചു. അച്യുതാനന്ദൻ കീഴടങ്ങിയില്ലെങ്കിൽ വീട് കണ്ടുകെട്ടുമെന്നായിരുന്നു ഭീഷണി. ഇതിനെയെല്ലാം അവഗണിച്ച് വി എസ് തന്റെ രാഷ്ട്രീയ പ്രവർത്തനം തുടർന്നു എന്നും ആശംസ കുറിപ്പിൽ എ എ റഹീം കുറിച്ചു.

ALSO READ:വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ; സഖാവിന് ആശംസയുമായി മന്ത്രി പി രാജീവ്

എ എ റഹീമിന്റെ ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണരൂപം

1946 ഒക്ടോബർ ഒന്നിന് ദിവാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ വി എസിന്റെ വെന്തലത്തറയിലെ വീടിന്റെ കതകിൽ രാജമുദ്ര പതിച്ചു. അച്യുതാനന്ദൻ കീഴടങ്ങിയില്ലെങ്കിൽ വീട് കണ്ടുകെട്ടുമെന്നായിരുന്നു ഭീഷണി. ഇതിനെയെല്ലാം അവഗണിച്ച് വി എസ് തന്റെ രാഷ്ട്രീയ പ്രവർത്തനം തുടർന്നു, പിന്നീടുള്ള കാലങ്ങളിൽ പോലീസിന്റെ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടും വി എസ് എന്ന പോരാട്ടവീര്യം പരാജയപ്പെട്ടിട്ടില്ല. അത്തരം ഭീകരതയെ നേരിട്ട രാഷ്ട്രീയവീര്യത്തിന്റെ പേര് കൂടിയാണ് വി എസ്❤️
ധീര സഖാവ് വി. എസ്. അച്യുതാനന്ദന് ജന്മദിനാശംസകൾ…
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News