കോടതി വിധികൾ കൊണ്ടൊന്നും പാഠം പഠിക്കാത്ത മോദി സർക്കാർ ജനങ്ങളാൽ പുറത്താക്കപ്പെടുന്ന ദിനം വരികയാണ്: എ എ റഹിം എംപി

ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് ഏറെ സന്തോഷം ഉണ്ടാക്കുന്നതാണ് എന്ന് എ എ റഹിം എം പി. മോദി സർക്കാറിന്റെ ഏകാധിപത്യ നടപടികൾ ഓരോന്നായി സുപ്രീംകോടതി ഇടപെടലുകളുലൂടെ പൊളിഞ്ഞു വീഴുകയാണ് എന്നാണ് റഹിം എം പി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയത്.

കോടതി വിധികൾ കൊണ്ടൊന്നും പാഠം പഠിക്കാത്ത മോദി സർക്കാർ ജനങ്ങളാൽ പുറത്താക്കപ്പെടുന്ന ദിനം വരികയാണ്. ജൂൺ നാലിലെ ആ ശുഭ വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് രാജ്യമാകെ എന്നും എ എ റഹിം കുറിച്ചു.

also read: ‘ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകള്‍ക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കണം’: അഡ്വ. പി. സതീദേവി

എ എ റഹിമിന്റെ ഫേസ്ബുക് പോസ്റ്റ്

ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് ഏറെ സന്തോഷം ഉണ്ടാക്കുന്നതാണ്.
യുഎപിഎ ചുമത്തി ആറു മാസത്തിലധികമായി പ്രബീറിനെ ജയിലിൽ അടച്ചിരിക്കുകയായിരുന്നു, കേന്ദ്രസർക്കാറിന്റെ കളിപ്പാട്ടമായി മാറിയ ഡൽഹി പോലീസ്. എന്നാൽ പ്രബീറിൻന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.
മോദി സർക്കാറിന്റെ ഏകാധിപത്യ നടപടികൾ ഓരോന്നായി സുപ്രീംകോടതി ഇടപെടലുകളുലൂടെ പൊളിഞ്ഞു വീഴുകയാണ്. ഭീമാ കൊറേഗാവ് കേസിൽ ഗൗതം നവ്ഖാലേക്ക് ജാമ്യം കിട്ടിയത് ഇന്നലെയായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ ജാമ്യം ലഭിച്ചതും സുപ്രീംകോടതിയുടെ ഇടപെടലിന്റെ ഫലമായിരുന്നു.ഇലക്ട്രൽ ബോണ്ട് കേസിൽ കേന്ദ്രസർക്കാരിന് ശക്തമായ താക്കീതായിരുന്നു സുപ്രീംകോടതി നൽകിയത്.എന്നാൽ ഈ കോടതി വിധികൾ കൊണ്ടൊന്നും പാഠം പഠിക്കാത്ത മോദി സർക്കാർ ജനങ്ങളാൽ പുറത്താക്കപ്പെടുന്ന ദിനം വരികയാണ്. ജൂൺ നാലിലെ ആ ശുഭ വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് രാജ്യമാകെ…
പ്രബീർ പുർക്കായസ്ഥയ്ക്ക് അഭിവാദ്യങ്ങൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk