കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി എ അക്ബര്‍ ഐപിഎസ് ചുമതലയേറ്റു

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി എ അക്ബര്‍ ഐപിഎസ് ചുമതലയേറ്റു. കാപ്പ നിയമം ഉപയോഗിച്ച് സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മയക്കു മരുന്നിന്റെ ദുരുപയോഗം നിയന്ത്രിക്കുമെന്നും കമ്മീഷണര്‍ കൊച്ചിയില്‍ പറഞ്ഞു.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ അസാധാരണ നീക്കം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃപരിശോധിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍

ട്രാഫിക് ആന്റ് റോഡ് മാനേജ്മെന്റ് ഐജിയായിരുന്നു അക്ബര്‍. 2005 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അക്ബര്‍, ആലങ്ങാട് കോട്ടപ്പുറം സ്വദേശിയാണ്. ഉത്തരമേഖലാ ഐജിയായി നിയമിക്കപ്പെട്ട നിലവിലെ കൊച്ചി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ ഐപിഎസ് ഇന്നലെ ചുമതല ഒഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News