ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കാസർഗോഡ് ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേശ്വരം, കടമ്പാറിലെ ഹാരിസിന്റെ ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള മകൾ ഫാത്തിമയാണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയോടെയാണ് അപകടം.

Also read:പി വി അൻവർ നിലപാട് തിരുത്തണം; പരിശോധിക്കേണ്ട വിഷയങ്ങൾ പാർട്ടിയുടെ പരിഗണനയിലാണ്: സിപിഐഎം

ഫാത്തിമ വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം അയൽവീട്ടിലേയ്ക്ക് കളിക്കാൻ പോയതായിരുന്നു. പിന്നീട് തനിച്ച് വീട്ടിൽ തിരിച്ചെത്തി. വീട്ടുകാർ നൽകിയ നാരങ്ങാ വെള്ളം കുടിച്ച ശേഷം വീട്ടിനകത്തേയ്ക്ക് പോവുകയായിരുന്നു. വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ വീട്ടിനു അകത്തേയ്ക്കു പോയ ഫാത്തിമയെ കുറിച്ച് ചിന്തിച്ചില്ല. അൽപ്പസമയം കഴിഞ്ഞു ശുചിമുറിയിലേയ്ക്ക് പോയ വീട്ടുകാരാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

Also read:ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു: അരവിന്ദ് കെജ്‌രിവാൾ

സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. രാത്രിയോടെ പൊസോട്ട് ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: ഷാഹിന, ഷംന, ഹാരിഫ, അഹമ്മദ് കബീർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News