ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരത്തിനിടെ വാതുവെപ്പ് റാക്കറ്റ് നടത്തി; രണ്ട് പേർ അറസ്റ്റിൽ

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരത്തിനിടെ ഓടുന്ന വാഹനത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വാതുവെപ്പ് റാക്കറ്റ് നടത്തിയിരുന്ന രണ്ട് പേർ അറസ്റ്റിൽ.കൊൽക്കത്ത പൊലീസ് ഇവരെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 420 (വഞ്ചന), പശ്ചിമ ബംഗാൾ ചൂതാട്ട ആൻഡ് പ്രൈസ് കോമ്പറ്റീഷൻസ് ആക്ട്, 1957 എന്നീ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ സത്യേന്ദ്ര യാദവ് (29), സുമിത് സിംഗ് (33) എന്നിവരാണ് അറസ്റ്റിലായത്.

ഓടുന്ന വാഹനത്തിനുള്ളിൽ നിന്ന് കൊൽക്കത്തയിൽ വാതുവെപ്പ് റാക്കറ്റ് നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊൽക്കത്ത പൊലീസിന്റെ ഒരു സംഘം സംശയാസ്പദമായ ഒരു കാറിനെ പിന്തുടരുകയും വാഹനം തടയുകയും ചെയ്തു. കാർ പരിശോധിച്ച പൊലീസ് മൂന്ന് മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും കണ്ടെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News