‘ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ’; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍

ജനങ്ങളെ ആകര്‍ഷിക്കാന്‍ പലതരം ഓഫറുകള്‍ കടയുടമകള്‍ മുന്നോട്ടുവെയ്ക്കാറുണ്ട്. അത്തരത്തിലൊരു ഓഫര്‍ മുന്നോട്ടുവെച്ച ഒരു കട ഉദ്ഘാടന ദിവസം തന്നെ കളക്ടര്‍ പൂട്ടിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലാണ് സംഭവം നടന്നത്.

Also read- സ്വകാര്യഭാഗം വികൃതമാക്കി, കണ്ണ് കുത്തിപ്പൊട്ടിച്ചു, നാവ് മുറിച്ചെടുത്തു; ഞെട്ടിക്കുന്ന കൊലപാതകം

പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി കടയുകമ ബിരിയാണി ഓഫര്‍ വെയ്ക്കുകയായിരുന്നു. ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം നല്‍കിയത്. ഇത് നാട്ടുകാര്‍ ഏറ്റെടുത്തു. കേട്ടവര്‍ മുഴുവന്‍ കടയിലേക്ക് ഓടിയെത്തി. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്. ഇതിനിടെ കളക്ടറും അവിടേയ്‌ക്കെത്തി.

Also Read- ‘വെസ്റ്റേണ്‍, സ്പാനിഷ്, ഗ്രാമി ഇപ്പോള്‍ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’; മനോജ് ജോര്‍ജിന്റെ ലോകം വേറെ ലെവലാണ്

കളക്ടറുടെ കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ സീന്‍ ‘കോണ്‍ട്ര’യായി. ഇത് ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ ജനങ്ങളെ വെയിലത്ത് നിര്‍ത്തിയതിന് കടയുടമയെ ശകാരിച്ചു. ഇതിന് പിന്നാലെ കടയ്ക്ക് നഗരസഭയുടെ ലൈസന്‍സില്ലെന്ന വിവരം പുറത്തുവന്നു. ഇതോടെ കട പൂട്ടാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News