വനിതാ മന്ത്രിയെ അധിക്ഷേപിച്ചു, ബിജെപി എംഎൽഎയെ നിയമസഭക്കുള്ളിൽ കോൺഗ്രസുകാർ കയ്യേറ്റം ചെയ്തെന്ന് ആരോപണം

വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാണിച്ച് കർണാടക നിയമസഭക്കുള്ളിൽ അസാധാരണ സംഭവങ്ങൾ. മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ച ബിജെപി അംഗത്തെ കോൺഗ്രസ് അംഗങ്ങൾ സഭയിൽ കയറി കയ്യേറ്റം ചെയ്തതായാണ് ആരോപണം. ബിജെപി അംഗം സി.ടി. രവിയാണ് വനിതാ മന്ത്രിയെ അധിക്ഷേപിച്ചത്. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സംഭവം. സംഭവത്തില്‍ ബിജെപി അംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ലക്ഷ്മി ഹെബ്ബാള്‍ക്കെതിരെ സി.ടി. രവി സംസാരിച്ചുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് അംഗങ്ങൾ കയ്യേറ്റം നടത്തിയത്. അതേസമയം സഭയില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു.

ALSO READ: വയോജന കമ്മിഷന്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു; സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്കെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പരാമര്‍ശത്തില്‍ കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം തുടരുന്നതിനിടെ ബിജെപി അംഗം സിടി രവി രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് ആക്ഷേപിച്ചിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തില്‍ വനിതാ മന്ത്രിയെ ലൈംഗിക തൊഴിലാളിയെന്ന് സിടി രവി ആക്ഷേപിച്ചുവെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത്.

സംഭവത്തില്‍ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ സ്പീക്കര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സത്രീകളോട് മോശമായി പെരുമാറിയെന്ന വകുപ്പുകള്‍ ചേർത്ത് സിടി രവിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. 50 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News