ബീഹാറില്‍ ശനിയാഴ്ച അരങ്ങേറിയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ബോംബ് സ്‌ഫോടനം. സസാറാമിലാണ് സംഭവം. സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
സ്ഫടോനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. പ്രദേശത്ത് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം നടന്നത്. ഇവിടെ നിന്നും ഒരു ഇരുചക്ര വാഹനം പോലീസ് കണ്ടെടുത്തു.
ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.പൊലീസ് സംഘവും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും, പാരാ മിലിട്ടറി സേനയും ഫ്‌ളാഗ് മാര്‍ച്ച് മാര്‍ച്ച് നടത്തി.
സംസ്ഥാനത്ത് മാര്‍ച്ച് 31ന് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പാട്ടായിരുന്നു രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ബിഹാര്‍ ഷെരീഫിലെ പഹാര്‍പൂര്‍ മേഖലയിലും സോഹ്‌സരായ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഖസ്ഗഞ്ച് പ്രദേശത്തുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് 45 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here