അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരന് പരിക്കേറ്റെന്ന് പരാതി; കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ആരോപണം

മൂന്നര വയസുകാരൻ അങ്കണവാടിയില്‍വെച്ച് വീണ് ഗുരുതര പരിക്കേറ്റെന്ന് പരാതി. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് അങ്കണവാടിയില്‍ വീണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെ കുട്ടി വീണ് പരിക്കേറ്റതെന്നാണ് അങ്കണവാടി അധികൃതരുടെ വിശദീകരണം.

Also Read; ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിന്റെ എൻജിന്‍ മുറിയില്‍ നിന്ന് പുക; സംഭവം തിരുവനന്തപുരം വിമാനത്താവളത്തില്‍

വൈകീട്ട് കുട്ടിയെ വിളിക്കാന്‍ എത്തിയ ബന്ധുവാണ് പരിക്ക് കണ്ടത്. അങ്കണവാടിയില്‍വെച്ച് കുട്ടിയ്ക്ക് പരിക്കേറ്റത് വീട്ടില്‍ അറിയിച്ചിട്ടില്ലെന്നും, കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ ടീച്ചര്‍ തയ്യാറായില്ലെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം. മുറിവില്‍ എന്തോ വെച്ച് കെട്ടിയിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

Also Read; മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് വ്യാജ ഫോണ്‍കോള്‍; ഹൃദയംപൊട്ടി അമ്മയ്ക്ക് ദാരുണാന്ത്യം

വൈകീട്ട് കുട്ടിക്ക് പനി തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ചു. പരിക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുമെന്ന് കുടുബം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News