ബാലസോർ ട്രെയിൻ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലും വിദ്വേഷ പ്രചരണം നടത്തി തീവ്ര ഹിന്ദുത്വ വാദികൾ. അഞ്ച് വർഷം മുമ്പ് റെയിൽവേ ട്രാക്കിൽ കല്ല് വെച്ച ബാലനെ ട്രാക്ക്മാന്മാർ ശകാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വ്യാപകമായി വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത്. 2018 മേയ് 12 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഉപയോഗിച്ച് നടക്കുന്ന വിദ്വേഷ പ്രചാരണം ആൾട്ട് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
കല്ല് വെച്ചുവെന്ന് കരുതപ്പെടുന്ന ആൺകുട്ടിയെ ശകാരിക്കുന്നവരും കന്നഡയിലാണ് സംസാരിക്കുന്നത്. വീഡിയോ 2018ലേതാണെന്നും സമീപത്തെ ചേരിയിലെ കുട്ടി റെയിൽവേ ലൈനിൽ കല്ല് വെച്ച് കളിക്കുകയായിരുന്നുവെന്നും റായ്ച്ചൂർ റെയിൽവേയിലെ സർക്കിൾ ഇൻസ്‌പെക്ടർ രവി കുമാർ വ്യക്തമാക്കിയതായി ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു ഈ ദൃശ്യങ്ങൾ ഇപ്പോൾ . വീഡിയോ വർഗീയത പടർത്താനുള്ള ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ബാലന് ട്രെയിൻ അപകടത്തിൽപ്പെടുത്താനുള്ള ലക്ഷ്യമുണ്ടായിരുന്നില്ലെന്നും രവികുമാർ അറിയിച്ചു.
Also Read: ഓവലില്‍ തീപാറും, ഇന്ത്യ-ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
സംഭവത്തിൽ ട്രാക്ക്മാന്മാർ കുട്ടിയെ ശകാരിച്ച് പറഞ്ഞയക്കുകയായിരുന്നുവെന്നും കേസൊന്നും രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പറഞ്ഞു. കലബുർഗിയിലെ പ്രധാന റെയിൽവേ സ്‌റ്റേഷനിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ ഹീരെനന്തുരുവിലാണ് സംഭവം നടന്നതെന്നും ഗോപാൽ, രാജ്കുമാർ, രാജു എന്നീട്രാക്ക്മാന്മാരെ താൻ നേരിട്ട് കണ്ട് കാര്യങ്ങൾ അനേഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here