മലപ്പുറത്ത് ബസ് കാത്തുനിന്ന കുട്ടിയെ കാറിൽ ലിഫ്റ്റ് കൊടുത്ത് പീഡപ്പിച്ചു; അറസ്റ്റ്

ബസ് കാത്തുനിന്ന കുട്ടിയെ കാറിൽ ലിഫ്റ്റ് നൽകി ലൈംഗികാതിക്രമം നടത്തിയ സഖാഫി മലപ്പുറത്ത്‌ അറസ്റ്റിൽ. പാലക്കാട് മുണ്ടക്കോട്ടുകുർശ്ശി കള്ളിവളപ്പിൽ ഇബ്രാഹിം സഖാഫിയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയ്ക്കുനേരെയായിരുന്നു ലൈംഗികാതിക്രമം. പീഢനത്തിനു ശേഷം കുട്ടിയുടെ ഫോൺ നമ്പർ വാങ്ങി വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഇയാൾക്കെതിരെ തട്ടിക്കൊണ്ടു പോകൽ, പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also Read: ‘ലിയോയിൽ ഒതുങ്ങില്ല’, അടുത്ത വിജയ് ചിത്രത്തിന് നാൻ റെഡി താൻ: വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here