‘യുവജനങ്ങളെ അപഹസിക്കുന്ന ബജറ്റ്; സ്ഥിരതയുള്ള തൊഴിലും മെച്ചപ്പെട്ട വേതനവുമാണ് രാജ്യത്തെ യുവജനങ്ങൾ ആഗ്രഹിക്കുന്നത്’; എ എ റഹിം എം പി

AA RAHIM M P

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റിൽ പ്രതികരണവുമായി എ എ റഹിം എം പി. ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ ആദ്യ ബജറ്റ് രാജ്യത്തെ ആകെ യുവജനങ്ങളെ അപഹസിക്കുന്നതാണ് എന്നും എ എ റഹിം പറഞ്ഞു. വെറും തുച്ഛമായ പ്രതിഫലം നൽകി രാജ്യത്തെ യുവജന വിഭവ ശേഷിയെ കോർപ്പറേറ്റുകൾക്ക് അടിമപ്പണിയ്ക്കായി ഉപയോഗിക്കാൻ അവസരം നൽകുന്നതാണ് ഇൻറ്റേൺഷിപ്പ് പദ്ധതി. സ്ഥിരതയുള്ള തൊഴിലും മെച്ചപ്പെട്ട വേതനവുമാണ് രാജ്യത്തെ യുവജനങ്ങൾ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:‘കേരളത്തിന്റെ ആവശ്യങ്ങളെ ബജറ്റ് പൂർണമായും അവഗണിച്ചു’; കെ രാധാകൃഷ്‌ണൻ എംപി

‘സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം 78.5 ലക്ഷം തൊഴിലവസരങ്ങളാണ് 2030 നകം കാർഷിക ഇതര മേഖലയിൽ രാജ്യത്ത് സൃഷ്ടിക്കപ്പെടേണ്ടതായി വരിക. ഇതിന് പുറമെ ആർട്ടിഫിഷൽ ഇന്റലിജൻസ് വികസിക്കുമ്പോൾ തൊഴിലവസരങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയും സാമ്പത്തിക സർവ്വേ റിപ്പോർട്ടിലുണ്ട്. എന്നാൽ ബജറ്റിൽ ഇവയെല്ലാം പൂർണമായി അവഗണിക്കുകയാണ്.
കോർപ്പറേറ്റുകൾക്ക് നികുതിയിളവ് വാരിക്കോരി കൊടുക്കുമ്പോൾ, അവരിൽനിന്ന് തൊഴിലാളികൾക്കും യുവജനങ്ങൾക്കും ഗുണകരമായ എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കാനുള്ള ആർജ്ജവം കൂടി കേന്ദ്രസർക്കാർ കാണിക്കേണ്ടതായിരുന്നു.

Also read:‘കേന്ദ്രബജറ്റ് ബിഹാർ – ആന്ധ്രാ ബജറ്റായി ചുരുങ്ങി; കേരളത്തെ പാടെ അവഗണിച്ചു’; ഡിവൈഎഫ്ഐ

കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തൊഴിലവസരങ്ങളെ കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു.വിലക്കയറ്റവും ഉയർന്ന ജീവിതചിലവ് സൃഷ്ടിക്കുന്ന കടവും ജനങ്ങളെ വേട്ടയാടുന്നു. രാജ്യത്തിന്റെ പൊതുവികാരം തിരിച്ചറിയാതെ സഖ്യകക്ഷികൾക്ക് മാത്രം വാരിക്കോരി കൊടുക്കുന്ന ബജറ്റ് ഇന്ത്യയുടെ വികസന സങ്കല്പങ്ങൾക്ക് പോലും എതിരാണ്.തുലാസിലാടുന്ന സ്വന്ത ഭരണം നിലനിർത്താനുള്ള ഒരു സർക്കസ് മാത്രമാണ് ഈ ബഡ്ജറ്റ് ‘ എ എ റഹിം എം പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News