നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച ബസ് കസ്റ്റഡിയിലെടുത്തു. തൃശൂരിലാണ് സംഭവം നടന്നത്. കൊടുങ്ങല്ലൂര്‍- കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പെരുമ്പാവൂരിലാണ് സ്റ്റിക്കര്‍ നിര്‍മിച്ചത്. ഇത് പോണ്‍ സൈറ്റിന്റെ സ്റ്റിക്കറാണെന്ന് അറിയില്ലായിരുന്നു എന്നാണ് ബസ് ജീവനക്കാര്‍ പൊലീസില്‍ മൊഴി നല്‍കിയത്.
Also Read- കണ്ണൂരിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു
സ്റ്റിക്കര്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി ഒരാഴ്ച മുന്‍പാണ് മായാവിയിലെ ജീവക്കാര്‍ പെരുമ്പാവൂരിലെ കടയിലെത്തിയത്. തുടര്‍ന്ന് ഇവര്‍ നിര്‍മിച്ചു നല്‍കിയ സ്റ്റിക്കര്‍ ജീവനക്കാര്‍ ബസില്‍ ഒട്ടിക്കുകയായിരുന്നു. നിരോധിച്ച പോണ്‍ സൈറ്റിന്റെ പേര് അതേ പേരിലും ഫോണ്ടിലുമാണ് ബസിന്റെ മുന്‍വശത്തും പിന്‍ഭാഗത്തും പതിപ്പിച്ചത്.
തൃശൂര്‍ സിറ്റി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബസില്‍ ഒട്ടിച്ചത് നിരോധിച്ച പോണ്‍സൈറ്റുകളുടെ പേരുകളാണെന്ന് വ്യക്തമായി. പൊലീസ് നടപടിയെടുത്തതോടെ ബസിലെ സ്റ്റിക്കര്‍ ജീവനക്കാര്‍ തന്നെ നീക്കം ചെയ്തു.
Also read- വിമ്പിൾഡണ്‍ ടെന്നിസ് പുരുഷ സിംഗിൾസ്; ക്വാർട്ടർ ഫൈനലിൽ കടന്ന് നൊവാക്ക് ജോക്കോവിച്ച്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here