30 അടി താഴ്ചയുള്ള കിണറ്റിൽ പശുക്കുട്ടി വീണു, സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

30 അടി താഴ്ചയുള്ള കിണറ്റിനുള്ളിലേക്ക് വീണ പശുക്കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് ചാത്തമംഗലത്ത് ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ചാത്തമംഗലം കുളങ്ങരകണ്ടിയിൽ മാധവൻ്റെ പശുക്കിടാവാണ് 10 അടി വീതിയും 30 അടി താഴ്ചയുമുള്ള അപകടാവസ്ഥയിലായിട്ടുള്ള കിണറ്റിൽ വീണത്. സംഭവം നടന്ന ഉടനെ തന്നെ പശുക്കുട്ടിയുടെ ഉടമസ്ഥർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

ALSO READ: സ്ത്രീകൾക്ക് വിവിധ മേഖലകളിൽ സുരക്ഷിതമായി ജോലി ചെയ്യാനായി നിയമ നിർമാണം നടത്തും; മന്ത്രി സജി ചെറിയാൻ

തുടർന്ന് സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ റെസ്ക്യൂ ബെൽറ്റ്, ബോഡി ഹാർണസ്, റോപ്പ് എന്നിവയുടെ സഹായത്തോടെ കിണറ്റിലിറങ്ങി പശുവിനെ സുരക്ഷിതമായി ബന്ധിച്ചുകൊണ്ട് പുറത്തേക്കെടുക്കുകയായിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിയാസ് ആണ് രക്ഷാ പ്രവർത്തനത്തിനായി കിണറ്റിൽ ഇറങ്ങിയത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ വി. സലീം, കെ. അഭിനേഷ്, അനു മാത്യു, രത്നരാജൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News