സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; വിവരമറിഞ്ഞ് കേക്ക് വാങ്ങാന്‍ പോയ കാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു

സുഹൃത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞ് കേക്ക് വാങ്ങാനായി പോയ കാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു. അടാട്ട് കൃഷ്ണപുരത്ത് അതുല്‍കൃഷ്ണ (25) യാണ് ബൈക്കില്‍ ലോറിയിടിച്ച് മരിച്ചത്. സുഹൃത്ത് അജയന്‍ അടാട്ടിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞ് സുഹൃത്തുക്കളുമായി ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

Also Read- മണിപ്പൂരിൽ നടക്കുന്നത് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അറിയില്ലെന്ന് നിങ്ങളിനിയും വിശ്വസിക്കുന്നുണ്ടോ?: നടന്‍ പ്രകാശ് രാജ്

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. ബൈക്കില്‍ ചിറ്റിലപ്പിള്ളി ഭാഗത്തുനിന്ന് അമലയിലേക്ക് തിരിയുന്നതിനിടെയാണ് ലോറി ഇടിച്ചത്.
അപകടത്തില്‍ അതുലിന് ഗുരുതര പരുക്കേറ്റിയിരുന്നു. അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

Also Read- രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടായിരം കിലോഗ്രാം തക്കാളി മോഷ്ടിച്ചു; ദമ്പതികൾ പിടിയിൽ

പുറനാട്ടുകര സ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നിര്‍മിച്ച നാലുമണിപ്പൂക്കള്‍ മ്യൂസിക് ആല്‍ബം, തേനലുവ, കൊവിഡിനെ ബന്ധപ്പെടുത്തിയ മൊപ്പാള എന്നീ ഹ്രസ്വചിത്രങ്ങളുടെ കാമറാമാനായിരുന്നു അതുല്‍കൃഷ്ണ. കോട്ടയം മീഡിയ വില്ലേജില്‍ നിന്ന് പി.ജി. ബിരുദം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News