ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണം കൊണ്ട് 81 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങി കാൻസർ രോഗി; നെറ്റിസൻസിനെ ഞെട്ടിച്ച സംഭവം ചൈനയിൽ

ചൈനയിൽ ഒരു കാൻസർ രോഗി ക്രൗഡ് ഫണ്ടിംഗ് പണം ഉപയോഗിച്ച് 81 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങി. തന്റെ അസുഖത്തെ ചികിൽസിക്കാൻ വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച തുകയാണ് ഇയാൾ ഫ്ലാറ്റ് വാങ്ങാനായി ഉപയോഗിച്ചത്. ഫണ്ട് അപഹരണത്തിൻ്റെ ഉദാഹരണമായി കണക്കാക്കാവുന്ന സംഭവമാണിത്. ലാൻ എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന 29 കാരനായ ഒരു കാൻസർ രോഗിയാണ് തൻ്റെ കാൻസർ ചികിത്സയ്ക്കായി ഓൺലൈനിൽ 900,000 യുവാൻ (125,000 ഡോളർ) സ്വരൂപിക്കാൻ ശ്രമിച്ചത്.

അപൂർവ അർബുദമായ ഹോഡ്ജ്കിൻസ് ലിംഫോമ എന്ന രോഗത്താൽ ബുദ്ധിമുട്ടുകയായിരുന്നു മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യിചാങ് സ്വദേശിയായ യുവാവ്. പിതാവിൻ്റെ അസുഖം മൂലം ഭാരിച്ച മെഡിക്കൽ ബില്ലും തുടർന്നുള്ള അദ്ദേഹത്തിൻ്റെ വിയോഗവും മൂലം കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി പൂർണ്ണമായും താറുമാറായിരുന്നു. ഭാരിച്ച മെഡിക്കൽ ബില്ല് വന്നതിനെത്തുടർന്ന് താൻ തികഞ്ഞ വിഷമത്തിലായിരുന്നുവെന്നും തൻ്റെ സാമ്പത്തിക സ്ഥിതി വിവരിച്ചുകൊണ്ട് ലാൻ പറഞ്ഞു.

ജിയാങ്‌സു പ്രവിശ്യയിലെ (ഷാങ്ഹായ്) നാൻജിംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2020-ലെ ബിരുദധാരിയാണ് ഇയാൾ. കാൻസർ രോഗനിർണയം നടത്തുന്നതിന് മുമ്പ് താൻ ഗ്വാങ്‌ഷൂവിലെ (തെക്കൻ ചൈന) ഒരു വലിയ ഇൻ്റർനെറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്നും ഇയാൾ അവകാശപ്പെട്ടു. തൻ്റെ ധനസമാഹരണ ശ്രമത്തിൻ്റെ ഏതാനും ദിവസങ്ങൾക്കുള്ളിൽ, വിവിധ ദാതാക്കളിൽ നിന്നുമായി 700,000 യുവാൻ (USD 97,000 അല്ലെങ്കിൽ 81 ലക്ഷം രൂപ) സ്വരൂപിക്കാൻ ലാന് കഴിഞ്ഞു.

അതേസമയം ലാൻ ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണെന്ന തെളിവുകളും ലഭിച്ചു. അദ്ദേഹത്തിൻ്റെ മുൻ വിവാഹ പരസ്യത്തിൽ നിന്നുള്ള രേഖകളാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി.

“ഒരു മില്യൺ യുവാൻ (US$140,000) വരെ വിലയുള്ള രണ്ട് റെസിഡൻഷ്യൽ ഫ്ലാറ്റുകൾ ഉൾപ്പെടെ ഒന്നിലധികം സ്വത്തുക്കൾ തന്റെ കുടുംബത്തിന് ഉണ്ടെന്ന് ലാൻ പോസ്റ്റ് ചെയ്ത വിവാഹ പരസ്യം വെളിപ്പെടുത്തി. വാർഷിക വാടകയിനത്തിൽ 145,000 യുവാൻ ഉണ്ടാക്കുന്ന 3.8 മില്യൺ യുവാൻ വിലമതിക്കുന്ന വാണിജ്യ സ്വത്തും കുടുംബത്തിന് ഉണ്ടായിരുന്നു. എന്നിരുന്നാലും, ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിലെ അദ്ദേഹത്തിൻ്റെ പ്രൊഫൈൽ മൂല്യമുള്ള ഒരു പ്രോപ്പർട്ടി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. 300,000, 500,000 യുവാൻ (US$ 40,000, US$ 70,000) കൂടാതെ ഒരു കാറും വിൽപ്പനയ്‌ക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു,” സൗത്ത് ചൈന മോണിംഗ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം നിയമങ്ങൾക്കനുസൃതമായി, ലാൻ സമാഹരിച്ച എല്ലാ ഫണ്ടുകളും പൂർണ്ണമായി തിരിച്ചെടുക്കുമെന്നും ദാതാക്കൾക്ക് റീഫണ്ട് ചെയ്യുമെന്നും പ്ലാറ്റ്‌ഫോം അറിയിച്ചു, ലാനെ പ്ലാറ്റ്ഫോം ഇപ്പോൾ സ്ഥിരമായി നിരോധിച്ചിരിക്കുകയാണ്. “അപമാനിക്കപ്പെട്ട ധനസമാഹരണം” ആയി ലാമിന്റേത് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

ലാൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ സംഭവം ദാതാക്കളെയും നെറ്റിസൺമാരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ തെറ്റായ പെരുമാറ്റം യഥാർത്ഥ ആളുകൾക്ക് എന്തെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.


News summary; A cancer patient bought a flat worth Rs 81 lakh using crowdfunding money in China

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News