ആലപ്പുഴ ബൈപ്പാസിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; വലിയ ദുരന്തം ഒഴിവായി

ആലപ്പുഴ ബൈപ്പാസിന്റെ മുകളിൽ കാറും ടാങ്കർ ലോറിയും ഉണ്ടായ കൂട്ടിയിടിച്ചു. കൂട്ടിയിടിയിൽ കാർ യാത്രക്കാരൻ കാറിൽ കുടുങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. ടാങ്കർ ലോറിയിൽ പെട്രോൾ ആയിരുന്നു. കാറിന്റെ മുൻഭാഗത്ത് തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ടാങ്കർ ലോറിയിലെ ഡ്രൈവർ ലോറിയിൽ ഉണ്ടായിരുന്ന തീ അണയ്ക്കുന്ന ഗ്യാസ് ഉപയോഗിച്ചത് കൊണ്ട് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു. കാറിൽ അകപ്പെട്ട ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.

also read :കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ല; തമിഴ്നാട്ടിലെ പ്രത്യേക കോടതികളെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

രണ്ടു വാഹനവും ഇടിച്ച് കുടുങ്ങിക്കിടന്നപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീപിടുത്തം ഉണ്ടായത്. തീ അണച്ചത് കൊണ്ട് ടാങ്കർ ലോറിയിൽ തീ പടരാതെ വലിയ ഒരു ദുരന്തം ഒഴുവാക്കുകയായിരുന്നു.

also read :ഓണത്തിന് വിജയസാധ്യത ഞങ്ങളുടെ പടത്തിന്, കുഞ്ഞു പിള്ളേരെയും കൊണ്ട് ആരെങ്കിലും വെട്ടും കുത്തും കാണാൻ പോകുമോ? വിനയ് ഫോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News