കോഴിക്കോട് രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച്‌ കാര്‍

രോഗിയുമായി പോയ ആംബുലൻസിന് കിലോമീറ്ററുകളോളം മാർഗതടസം സൃഷ്ടിച്ച് കാർ. രോഗിയുമായി കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിന് മുന്നിലാണ് കാർ തടസമുണ്ടാക്കിയത്. ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപാസ് വരെയാണ് കാർ പ്രയാസം സൃഷ്ടിച്ചത്.

സൈറൺ മുഴക്കി ഓടുന്ന ആംബുലൻസ് നിരന്തരം ഹോൺ മുഴക്കിയിട്ടും വഴിമാറിക്കൊടുക്കാതെ പായുകയായിരുന്നു കാർ. ഇടയ്ക്ക് ബ്രേക്കിടുകയും ചെയ്തതായി ആംബുലൻസിൽ ഉണ്ടായിരുന്നവർ പറഞ്ഞു.ആംബുലൻസിന് മുന്നിൽ നിന്ന് മാറാതെ തടസം സൃഷ്ടിച്ചതോടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ കാറിന്റെ വിഡിയോ പകർത്തി. വൺവേ ആയ കക്കോടി ബൈപാസിൽ വച്ചാണ് ഒടുവിൽ ആംബുലൻസിനു കാറിനെ മറികടക്കാനായത്. അതുവരെ കാർ അഭ്യാസം തുടരുകയായിരുന്നു. നടപടി ആവശ്യപ്പെട്ട് കാറിന്റെ ദൃശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ പൊലീസിലും നന്മണ്ട എസ്ആർടിഒ അധികൃതർക്കും പരാതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News