തിരുവനന്തപുരം അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്, വീഡിയോ

തിരുവനന്തപുരം അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. അമ്പലമുക്കിലാണ് ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചത്.  വാനിന് തീപിടിച്ചതോടെ ഡ്രൈവര്‍  ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

പേരൂര്‍ക്കടയില്‍ നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്ന ഓംനി സിഎന്‍ജി വാനില്‍ തീ ഉയരുന്നത് കണ്ട് പേടിച്ച ഡ്രൈവര്‍ ജോര്‍ജ് വര്‍ഗീസ് വണ്ടിയില്‍ നിന്നും എടുത്ത് ചാടി രക്ഷപ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. KL01AM 252 എന്ന ഓംനി വാഹനമാണ് കത്തിയത്. നിയന്ത്രണം വിട്ട വാഹനം മുന്നിലേക്ക് ഉരുണ്ടുപോയി. തുടര്‍ന്ന് നാട്ടുകാര്‍ കട്ടകളും കല്ലും ഉപയോഗിച്ച് വാഹനം നിര്‍ത്തുകയായിരുന്നു.

സംഭവമറിഞ്ഞ് തിരുവനന്തപുരം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്ഥലത്തേക്ക് കുതിച്ചെത്തിയപ്പോഴേക്കും വാഹനം ആളിക്കാത്തന്‍ തുടങ്ങിയിരുന്നു. ഓംനി വാഹനം CNG ആണെന്ന് മനസ്സിലാക്കിയ സേന ഉടന്‍തന്നെ വെള്ളം പമ്പ് ചെയ്ത് തീകെടുത്തുകയും സിഎന്‍ജി ലീക്ക് പരിഹരിക്കുകയും ചെയ്തു.

Also Read : മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി; നടന്‍ വിനോദ് തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News