അങ്കമാലി ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

അങ്കമാലി ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ല. ക്യാബിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങി ഓടുകയായിരുന്നു. 3 പേരാണ് കാറിലുണ്ടായിരുന്നത്. അങ്കമാലി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

Also read:‘ജീവിതത്തിൽ ഒരു പുസ്തകവും കൈ കൊണ്ട് തൊടാത്ത ഒരാൾ ഭരണഘടന കയ്യിലെടുത്തെങ്കിൽ, ആരോ അയാളെ ആ പുസ്തകം കാണിച്ച് ഭയപ്പെടുത്തിയിട്ടുണ്ട്’

ആലുവയില്‍ നിന്നും രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.ആലുവ സ്വദേശി ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബാറ്ററില്‍ നിന്നുളള ഷോട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News