നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് മുകളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവതി; വീഡിയോ

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത് നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് മുകളില്‍ ഒരു യുവതി തന്റെ കാര്‍ പാര്‍ക്ക് ചെയ്ത വീഡിയോയാണ്. കാണ്‍പൂരിലെ ഗുംതി മേഖലയിലാണ് സംഭവം. കാണ്‍പൂരിലെ നഗരത്തിലാണ് സംഭവം. യുവതി വാഹനം റിവേഴ്സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറുകളിലും മോട്ടോര്‍ സൈക്കിളുകളിലും ഇടിക്കുകയായിരുന്നു.

കാര്‍ പിന്നിലോട്ട് എടുക്കുന്നതിനിടയില്‍ സ്‌കൂട്ടറില്‍ കാറിടിച്ചെങ്കിലും യുവതി ആക്‌സിലേറ്ററില്‍ നിന്നും കാലെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കാര്‍ സ്‌കൂട്ടറുകളെ ഇടിച്ചിട്ട ശേഷം അവയുടെ മുകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. എന്നാല്‍ യുവതി ഇപ്പോഴും കാര്‍ ഓടിക്കാന്‍ പഠിച്ചിട്ടില്ലെന്നും യുവതിക്ക് ലൈസന്‍സ് ഇല്ലെന്നും ഫസല്‍ഗഞ്ച് പൊലീസ് പറഞ്ഞു.

അശ്രദ്ധമായി വാഹനമോടിച്ചതിന് 2,500 രൂപ പിഴ ചുമത്തി പൊലീസ് അവരെ വിട്ടയച്ചു. മറ്റ് നടപടികളിലേക്ക് കടക്കാതെ ഒത്തുതീര്‍പ്പിലൂടെയാണ് വിഷയം അവസാനിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടത്തിന്റെ വീഡിയോ @gharkekalesh എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് പങ്കുവയ്ക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News