കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡന കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ജീവനക്കാര്‍ക്കെതിരെ കേസ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി യുവതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍  ചുമത്തിയാണ് കേസ്സെടുത്തത്.

ശസ്ത്രക്രിയക്ക് ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് താന്‍ പീഡനത്തിനിരയായത് എന്ന് ചൂണ്ടിക്കാണിച്ച് യുവതി നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു.

നേരത്തെ സംഭവത്തില്‍ ആരോപണ വിധേയനായ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വടകര സ്വദേശി ശശിധരനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News