ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന പരാതിയിൽ നാലുപേർക്കെതിരെ കേസെടുത്തു .കമ്പനി എം ഡി പൂക്കോയ തങ്ങൾ, മാനേജർ ഹിഷാം, അഡ്വ. സി. ഷുക്കൂർ, സന്ദീപ് സതീഷ് എന്നിവർക്കെതിരെ കേസ്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പതിനൊന്നാം പ്രതി കളനാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്. 2013 മുതൽ 2017 വരെ മുഹമ്മദ് കുഞ്ഞി ഫാഷൻ ഗോൾഡ് ഡയറക്ടർ ബോർഡംഗമായിരുന്നു.
also read:ജെയിംസില്‍ നിന്നും സുന്ദരത്തിലേക്കുള്ള പരകായ പ്രവേശം; മമ്മൂട്ടിയുടെ അഭിനയത്തെ വാഴ്ത്തി ജൂറി
2013 ൽ അഡ്വ. സി ഷുക്കൂർ നോട്ടറിയായിരിക്കുമ്പോൾ സാക്ഷ്യപ്പെടുത്തിയ രേഖ സംബന്ധിച്ചാണ് പരാതി. ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്താൻ വ്യാജ രേഖയുണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരനായ മുഹമ്മദ് കുഞ്ഞിക്കെതിരെ നിക്ഷേപകർ നൽകിയ പരാതിയിൽ 16 കേസുകളുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ പരാതി നൽകിയതെന്ന് അഡ്വ. സി ഷുക്കൂർ. നോട്ടറിയായിരിക്കുമ്പോൾ വഴി വിട്ടൊന്നും ചെയ്തിട്ടില്ലെന്നും പോലീസന്വേഷണത്തിൽ സത്യം തെളിയുമെന്നും അഡ്വ. ഷുക്കൂർ പറഞ്ഞു.
also read :ബംഗ്ലാദേശില്‍ നിയന്ത്രണം വിട്ട ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here