വർക്കലയിൽ ലഹരി മാഫിയ സംഘം സിപിഐഎം പ്രവർത്തകനെ വെട്ടികൊലപ്പെടുത്തിയ കേസ്; നാല് പ്രതികൾ പിടിയിൽ

ARREST

വർക്കലയിൽ ലഹരി മാഫിയ സംഘം സിപിഐഎം പ്രവർത്തകനെവെട്ടികൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിലായി. പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

വർക്കല വെട്ടൂർ സ്വദേശികളായ ഹായിസ് ,നൂഹു, സെയ്ദാലി,ജസിം എന്നിവർ ആണ് പിടിയിലായത്.പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ
ലഹരി മാഫിയകൾ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സിപിഐഎം പ്രവർത്തകനെ കൊലപ്പെടുത്തിയത്.അഞ്ചാം പ്രതിയായ വെട്ടൂർ സ്വദേശി ആഷിറിനെ സംഭവദിവസം തന്നെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.

ALSO READ; നടൻ ദിലീപ് ശങ്കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

യ സിപിഐഎം വർക്കല വെട്ടൂർ പെരുമം ബ്രാഞ്ച് അംഗം താഴെവെട്ടൂർ ചരുവിള വീട്ടിൽ ഷാജഹാൻ (60) ആണ് മരിച്ചത്. വർക്കല തീരദേശ മേഖലയിൽ മദ്യത്തിൻ്റെയും മയക്കു മരുന്നുകളുടെയും ഉപയോഗം വർധിച്ചു വരുന്നതായി ഷാജഹാനും ബന്ധുവായ മത്സ്യത്തൊഴിലാളിയും വർക്കല പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിലുള്ള വൈരാഗ്യം കാരണം ലഹരി മാഫിയ സംഘം കഴിഞ്ഞ ദിവസം ഷാജഹാൻ്റെ ബന്ധുവായ മത്സ്യ തൊഴിലാളിയെ മർദ്ദിച്ചു. പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി ആറംഗ സംഘമെത്തി ഷാജഹാനെ ആക്രമിച്ചത്.

അതേസമയം സംഭവത്തിൽ ലഹരി മാഫിയ സംഘത്തിൻ്റെ രാഷ്ട്രീയ ബന്ധം കൂടി പൊലീസ് അന്വേഷിക്കണമെന്നും ഇവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ വെളിച്ചത്തു കൊണ്ടുവരണമെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here