സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ആണ് കേസ്. ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിക്കാണ് സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് മർദ്ദനമേറ്റത്. മറ്റു കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു മർദനം.

ALSO READ:കൈലാസ് സത്യാർത്ഥിക്ക് കേരളീയത്തിലേക്ക് സ്വാഗതം; മന്ത്രി പി രാജീവ്

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചത് ചിത്രം പകർത്തിയ ശേഷമായിരുന്നു അധ്യാപകന്റെ മർദ്ദനമെന്ന് വിദ്യാർത്ഥി പറഞ്ഞു.തുടയിലും മുതുകിലും വയറിലും മർദ്ദനത്തിൻ്റെ പാടുകളുണ്ട്. തലമുടി കുത്തി പിടിച്ചും മർദിച്ചു.

ALSO READ:ദില്ലി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ല

സുബൈർ എന്ന അധ്യാപകനാണ് മർദിച്ചത്.ചൈൽഡ് ലൈനിലും മാതാപിതാക്കൾ പരാതി നൽകി.വിദ്യാർത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അധ്യാപകനെതിരേ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News