ദ കേരള സ്റ്റോറിക്ക് ‘എ’ സർട്ടിഫിക്കറ്റ്; ചിത്രത്തിന് 10 മാറ്റങ്ങളോടെ പ്രദർശനാനുമതി

‘ദ കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടയിൽ ചിത്രത്തിന്
സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയിരിക്കയാണ്. സിനിമയിലെ 10 ദൃശ്യങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച ശേഷമാണ് വിവാദ ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരിക്കുന്നത്.

ചിത്രത്തിലെ സംഭാഷണങ്ങൾ അടക്കം പത്ത് മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഭീകരവാദികൾക്ക് പാകിസ്ഥാൻ വഴി അമേരിക്കയും ധനസഹായം നൽകുന്നു എന്ന സംഭാഷണം, കമ്മ്യൂണിസ്റ്റ് പാർട്ടി ഹിന്ദുക്കളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ സമ്മതിക്കുന്നില്ല എന്ന സംഭാഷണം കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു. ഫിലിം അനലിസ്റ്റായ എ.ബി ജോര്‍ജാണ് സിനിമയില്‍ നിന്നും നീക്കം ചെയ്ത ഭാഗങ്ങള്‍ പങ്കുവച്ചത്.

മെയ് 5 ന് റിലീസ് ചെയ്യാനിരിക്കുന്ന ആദ ശർമ്മ നായികയായ സിനിമ, മതപരിവർത്തനം നടത്തി ഇന്ത്യയിലും വിദേശത്തുമായി തീവ്രവാദ ദൗത്യങ്ങൾക്കായി അയച്ച ഏകദേശം 32,000 സ്ത്രീകളെ കേരളത്തിൽ നിന്ന് കാണാതായതായി അവകാശപ്പെടുന്നു.

കേരളത്തിലെ നാല് കോളേജ് വിദ്യാർത്ഥിനികളുടെ യാത്രയാണ് ചിത്രം പറയുന്നത്. യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരും ചിത്രത്തിലുണ്ട്. വിപുൽ അമൃത്‌ലാൽ ഷാ.ഐക് ആണ് ഇത് നിർമ്മിക്കുന്നത്.

അതേസമയം, ‘ദ കേരള സ്റ്റോറി’ പ്ലോട്ട് ശരിയാണെന്ന് തെളിയിച്ചാൽ ഒരു കോടി രൂപ പ്രതിഫലം നൽകാമെന്ന വെല്ലുവിളിയുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News