പൊലീസുകാരന്റെ മനംകുളിര്‍പ്പിച്ചൊരു കുഞ്ഞു സല്യൂട്ട്

‘കുരുത്തക്കേട് കാണിച്ചാല്‍ പൊലീസിനെ വിളിക്കുമേ’, പലപ്പോഴും കുഞ്ഞുങ്ങളെ വിരട്ടാന്‍ ഇതുപോലെ പറയാത്ത മുതിര്‍ന്നവര്‍ വിരളമാണ്. അതിനാല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് പൊലീസ് യൂണിഫോമിനോടും പൊലിസുകാരോടുമൊക്കെ ഭയമാണ്. പൊലീസുകാരെ കണ്ടാല്‍ മാതാപിതാക്കളുടെ പിന്നിലൊളിക്കുന്ന കുഞ്ഞുങ്ങളെയാണ് പൊതുവെ നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ അപൂര്‍വ്വമായി പൊലീസുകാരുമായി സൗഹൃദം പങ്കിടുന്ന കുരുന്നുകളുടെ ഉഷ്മള ദൃശ്യങ്ങളും നമ്മുടെ മനം കുളിര്‍പ്പിക്കാറുണ്ട്.

അത്തരത്തിലൊരു മനംകുളിര്‍പ്പിക്കുന്ന വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം കേരള പൊലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്. കാറിന്റെ വശത്ത് കൂടി നിഷ്‌കളങ്കമായ തുറന്ന ചിരിയുമായി ഓടിവരുന്ന ഒരു കൊച്ചുപെണ്‍കുട്ടി. ചിരി മായാത്ത മുഖത്തോടെ പെണ്‍കുട്ടി പൊലീസുകാരനെ സല്യൂട്ട് ചെയ്യുന്നതും പൊലീസുകാരന്‍ സല്യൂട്ട് തിരികെ നല്‍കുന്നതും വീഡിയോയിലുണ്ട്. കുഞ്ഞുമോളുടെ സ്‌നേഹാഭിവാദ്യം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. പൊലീസിനെ അഭിനന്ദിച്ച കമന്റുകള്‍ കൊണ്ട് നിറഞ്ഞ ഈ പോസ്റ്റുകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News