അമിതമായി ഭക്ഷണം കഴിക്കുന്നത് തല്‍സമയം കാണികളിലെത്തിക്കുന്ന ഫുഡ് വ്‌ളോഗര്‍ക്ക് ലൈവ് സ്ട്രീമിങ്ങിനിടെ ദാരുണാന്ത്യം

മണിക്കൂറുകളോളം തുടര്‍ച്ചയായി ഭക്ഷണം കഴിച്ച് ഫുഡ് ചലഞ്ച്  നടത്തിയിരുന്ന ചൈനീസ് വ്‌ളോഗര്‍ പാന്‍ ഷോട്ടിങിന് ഭക്ഷണം കഴിക്കുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യം. മുക്ബാങ് എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം വ്‌ളോഗുകള്‍ സൃഷ്ടിച്ച് ട്രെന്‍ഡിങ് ആകാറുള്ള പാന്‍ ഷോട്ടിങ് 10 മണിക്കൂറിലേറെ സമയം ഒറ്റയടിക്കിരുന്ന് ഭക്ഷണം കഴിക്കാറുള്ളയാളാണെന്ന് ചൈനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാന്‍ എന്നും ഇത്തരത്തിലുള്ള ചലഞ്ചുകളാണ് പാന്‍ സ്ട്രീമിങില്‍ ചെയ്യാറുണ്ടായിരുന്നതെന്നും ഒരുനേരം 10 കിലോഗ്രാം ഭക്ഷണം വരെ പാന്‍ കഴിക്കാറുണ്ടെന്നും പ്രാദേശിക മാധ്യമമായ ക്രിഡേഴ്സ് ചൂണ്ടിക്കാണിച്ചു. പാനിന്റെ ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണവും കുടലിന് സാധാരണയില്‍ നിന്നും വ്യത്യസ്തമായ ആകൃതി ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: എന്തിനെയും രാഷ്ട്രീയം മാത്രം നോക്കി പിന്തുണക്കുന്ന പ്രതിപക്ഷ നേതാവേ, അങ്ങേക്കിത്ര ഹൃദയച്ചുരുക്കമോ?; മന്ത്രി എം.ബി. രാജേഷ്

മാതാപിതാക്കളും സുഹൃത്തുക്കളും പാനിന്റെ അനാരോഗ്യകരമായ ഈ ഭക്ഷണരീതി ഉപേക്ഷിക്കാന്‍ നിരവധി തവണ പറഞ്ഞിരുന്നെങ്കിലും പാന്‍ അതൊന്നും വകവെച്ചിരുന്നില്ല. അമിതമായി ഭക്ഷണം കഴിച്ചതിലൂടെ ഇതിനുമുമ്പും പാനിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളതായും വിവരമുണ്ട്. അതേസമയം, ഇത്തരം ഭക്ഷണരീതികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി ചൈനയില്‍ ഇത് നിയമവിരുദ്ധമാക്കിയിട്ടുള്ളതാണ്. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവേഴ്സിനേയും സബ്സ്‌ക്രൈബേഴ്സിനേയും നേടുന്നതിനായി ആയിരുന്നു ഇത്തരം ഫുഡ് ചലഞ്ചുകള്‍ക്ക് പാന്‍ തയാറായിരുന്നതെന്നാണ് അറിയുന്നത്. അതേസമയം, സ്വന്തം ആരോഗ്യത്തെ ബലിയാടാക്കി അനാരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്കുള്ള ഒരു താക്കീതാണ് ഇത്തരം സംഭവങ്ങളെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, മുക്ബാങ് ഫുഡ് ചലഞ്ചിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ലോകമെമ്പാടും വലിയ തോതിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News