കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചതായി പരാതി

കോഴിക്കോട് താമരശ്ശേരിയിൽ കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ഉപേക്ഷിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. താമരശ്ശേരിയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെൺകുട്ടി. തിരിച്ചെത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് മനസിലായത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read: “പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്” നിലപാടിലുറച്ച് ജോർജ്; പരാതി കേട്ട് വേണ്ടത് ചെയ്യാമെന്ന് മന്ത്രി

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തുതായിട്ടാണ് പൊലീസ് നൽകുന്ന സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ്  എന്നും പൊലീസ് കേന്ദ്രങ്ങൾ സൂചന നൽകി.

Also Read : ഭഗവദ് ഗീതയുമായി ധോണി ആശുപത്രിയിൽ; ചിത്രങ്ങൾ വൈറലാകുന്നു

സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ വ്യാഴായച രാത്രിയാണ് പെൺകുട്ടിതാമരശ്ശേരി ചുരത്തിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പെൺകുട്ടി തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് പോകുന്നതിനിടെ പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ച് കാറിൽ കയറ്റികൊണ്ടുപോയതായാണ് പെൺകുട്ടിയുടെ മൊഴി. തുടർന്ന്  ലഹരി നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതായിട്ടാണ് പെൺകുട്ടി മൊഴിയിൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News