കോളേജ് അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി മോഷണം

തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയില്‍ കോളേജ് അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി ഫോണും സ്‌കൂട്ടറും കവര്‍ന്നു. തിരുച്ചിറപ്പള്ളി ബസ്റ്റാന്‍ഡിന് പിന്നിലെ റോഡിലാണ് അധ്യാപികക്ക് നേരെ ആക്രമണം നടന്നത്. ആക്രമണം നടത്തിയ തിരിക്കാട്ടുപള്ളി സ്വദേശി സെന്തില്‍ കുമാറിനെ പൊലീസ് പിടികൂടി. അധ്യാപികയെ തലയ്ക്കടിച്ച ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

വഴിയോരത്ത് നടക്കാനിറങ്ങിയ സീതാലക്ഷ്മി(53) യെ വീക്ഷിച്ചുകൊണ്ട് സെന്‍ന്തില്‍ കുമാര്‍ എന്നയാള്‍ സമീപത്ത് നില്‍പ്പുണ്ടായിരുന്നു. അല്‍പം സമയത്തിന് ശേഷം സീതാലക്ഷ്മിയുടെ പിന്നാലെ എത്തിയ ഇയാള്‍ വടി ഉപയോഗിച്ച് തലക്കടിച്ചു. തുടര്‍ന്ന് കാലില്‍ പിടിച്ച് വലിച്ചിഴച്ച് സമീപത്തേക്ക് മാറ്റി. ഫോണും സ്‌കൂട്ടറിന്റെ താക്കോലും കൈക്കലാക്കി സ്ഥലംവിട്ടു. സീതാലക്ഷ്മിയുടെ പരാതിയില്‍ ഇയാളെ പൊലീസ് പിടികൂടി. തുടര്‍ന്ന് കാലു തല്ലിയൊടിച്ചു എന്നാണ് ആരോപണം. സീതാലക്ഷ്മി അണ്ണാ യൂണിവേഴ്‌സിറ്റി പ്രൊഫസറാണ്.

അതേസമയം സ്‌കൂട്ടറുമായി കടന്നപ്പോള്‍ ഡിവൈഡറില്‍ ഇടിച്ച് ഇയാളുടെ കാല് ഒടിഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News