സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തയാൾക്കെതിരെ പൊലീസിൽ പരാതി.മലപ്പുറത്ത് സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ചയാൾക്കെതിരെ കൊളത്തൂർ ചന്തപ്പടി വടക്കേതിൽ അബ്ദുൽ ലത്തീഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കൊണ്ടോട്ടി വെങ്ങയൂർ സ്വദേശി കൈതകത്ത് നൗഷാദിനെതിരെയാണ് പരാതി നൽകിയത്.
1.17 കോടി രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മുഖേനയും 35 ലക്ഷം വീട് വയ്ക്കാനെന്ന് പറഞ്ഞ് കടമായും 50 ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി പണം തിരികെ നൽകാതെ വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് പരാതിക്കാരനായ അബ്ദുൽ ലത്തീഫ്. 2008 ൽ അബ്ദുൽ ലത്തീഫ് നാട്ടിലുള്ളപ്പോൾ നൗഷാദിന്റെ അനുയായികളെന്ന് പറഞ്ഞ് ചിലർ വീട്ടിലെത്തി നൗഷാദിന്റെ അത്ഭുത സിദ്ധികളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചു.
ALSO READ:പ്രായപൂർത്തി ആകാത്ത കുട്ടിക്ക് നേരെ അശ്ശീല ആംഗ്യം; പ്രതിക്ക് രണ്ടു വർഷം തടവ്
നൗഷാദ് പറയുന്നത് പോലെ ജീവിച്ചാൽ ആത്മീയ ചൈതന്യം ലഭിക്കുമെന്ന് ഇവരെ വിശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് നൗഷാദ് ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ താമസിച്ച് കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചു. കടമായി വാങ്ങിച്ച തുക നാട്ടിൽ തന്റെ പേരിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് നൗഷാദ് പറഞ്ഞിരുന്നത്. ഇടയ്ക്കിടെ അബ്ദുൽ ലത്തീഫിന്റെ ദുബായിലെ ഫ്ളാറ്റിലെത്തി താമസിക്കുകായും ചെയ്തു. ഇതിന്റെയെല്ലാം മുഴുവൻ സാമ്പത്തികച്ചെലവും വഹിച്ചത് അബ്ദുൽ ലത്തീഫായിരുന്നു.
അബ്ദുൽലത്തീഫിന് വലിയൊരു ദുരന്തം സംഭവിക്കാൻ ഇടയുണ്ടെന്നും ഇടയ്ക്കിടെ ദുബായിലെ താമസസ്ഥലത്ത് പ്രാർത്ഥന നടത്തേണ്ടതുണ്ടെന്നും പറഞ്ഞാണ് നൗഷാദിന് സ്ഥിരം വിസ ഏർപ്പാടാക്കി ദുബായിൽ വന്നിരുന്നത്. പല ആവശ്യങ്ങളും പറഞ്ഞ് ഇടയ്ക്കിടെ പണവും കൈപറ്റി. മറ്റാരും അറിയരുതെന്ന നിർദ്ദേശവും അബ്ദുൽ ലത്തീഫിന് നൽകിയിരുന്നു.
ALSO READ:രാജ്ഭവനു മുന്നിലെ എൽ ഡി എഫ് സത്യഗ്രഹം ഇന്ന്; ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും
നാട്ടിലെത്തിയ ശേഷം പണം തിരിച്ചു ചോദിച്ചപ്പോൾ അട്ടപ്പാടിയിലും മറ്റും അബ്ദുൽ ലത്തീഫിന്റെ പേരിൽ സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here