കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചത് ചോദ്യം ചെയ്തു, ഒഡീഷയിൽ ആദിവാസി സ്ത്രീയുടെ വായിൽ മനുഷ്യ വിസർജ്യം നിറച്ച് യുവാവ് ആക്രമിച്ചതായി പരാതി

ഒഡീഷയിലെ ബലംഗീർ ജില്ലയിൽ ആദിവാസി സ്ത്രീയുടെ വായിൽ മനുഷ്യ വിസർജ്യം നിറച്ച് യുവാവ് ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 20 കാരിയായ യുവതിയുടെ കൃഷിയിടത്തിൽ പ്രതിയായ യുവാവ് ട്രാക്ടർ കയറ്റി വിളകൾ നശിപ്പിച്ചിരുന്നു. ഇത് യുവതി ചോദ്യം ചെയ്തത് പ്രതിക്ക് ഇഷ്ടമായില്ല. യുവതിയുടെ ചോദ്യം ചെയ്യലിനെത്തുടർന്ന് തൽക്കാലം കൃഷിയിടത്തിൽ നിന്നും വിടവാങ്ങിയ പ്രതി പിന്നീട് തിരിച്ചെത്തുകയും യുവതിയോടുള്ള പ്രതികാരമെന്നോണം യുവാവ് അവരെ ആക്രമിക്കുകയും യുവതിയുടെ വായിൽ മനുഷ്യ വിസർജ്യം നിറക്കുകയുമായിരുന്നു.

ALSO READ: ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു, തോൽക്കുമെന്ന ബേജാറിലാണ് യുഡിഎഫ് ക്യാംപ്; ഇ എൻ സുരേഷ് ബാബു

സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ഒഡീഷ പൊലീസിന് പരാതി നൽകിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നില്ലെന്ന് ആരോപണമുണ്ട്. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. യുവതിയെ പ്രതി ആക്രമിക്കുന്നതിനിടെ രക്ഷപ്പെടുത്താൻ ശ്രമിച്ച യുവതിയുടെ ബന്ധുവിനും സംഭവത്തിൽ കാര്യമായി പരിക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News