കെഎസ്ആർടിസിയ്ക്കു മുന്നിൽ ബൈക്ക് നിർത്തി, കാര്യം തിരക്കിയപ്പോൾ ബസ് ഡ്രൈവറുടെ മുഖത്തടിച്ച് ഇരുചക്ര വാഹനയാത്രക്കാരിയായ യുവതി

കെഎസ്ആർടിസി ബസിനു മുന്നിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്ത ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാരിയായ യുവതി മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകീട്ട് അങ്കമാലി ലിറ്റില്‍ ഫ്ളവർ ആശുപത്രിക്ക് സമീപമാണ് സംഭവം.  ചെങ്ങന്നൂരില്‍ നിന്നും പെരിന്തല്‍മണ്ണയ്ക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജുവിനാണ് യുവതിയുടെ മര്‍ദ്ദനമേറ്റത്.

ALSO READ: സ്‌കൂളില്‍ പോകുമ്പോള്‍ ഇനി ബാഗ് വേണ്ടെങ്കിലോ? പക്ഷേ നിബന്ധനകളുണ്ട്!

ബൈക്ക് ബസിന് മുന്നില്‍ നിര്‍ത്തിയത് അന്വേഷിച്ചപ്പോൾ യുവതി മുഖത്ത് അടിക്കുകയായിരുന്നുവെന്നും അഞ്ച് തവണ തുടര്‍ച്ചയായി മുഖത്ത് അടിച്ചെന്നും ഡ്രൈവര്‍ ആരോപിച്ചു. സംഭവത്തിൽ  അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3,500 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയതിനുമാണ് കേസ്. എന്നാല്‍, ബസ് ബൈക്കിന് പിന്നില്‍ ഇടിച്ചെന്നും ഇതില്‍ പ്രകോപിതയായാണ് പ്രതികരിച്ചതെന്നുമാണ് യുവതി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News