പാറശ്ശാലയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

പാറശ്ശാലയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

ഇവരുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഭര്‍ത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തുകയായിരുന്നു. സംഭവം എപ്പോഴാണ് നടന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് പഠിക്കുന്ന മകന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:പഞ്ചാബില്‍ വന്‍ മയക്കുമരുന്നുവേട്ട; രണ്ട് പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News