ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് രക്ഷിതാക്കൾ കടന്നു, കരഞ്ഞു തളർന്ന് 4 കുട്ടികൾ, സംഭവം ഇൻഡോറിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ നാല് കുട്ടികളെ ഉപേക്ഷിച്ച് അമ്മയും അച്ഛനും കടന്നുകളഞ്ഞു. രണ്ട് മുതൽ എട്ട് വയസുവരെ പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് മാതാപിതാക്കൾ കടന്നത്. മഹാരാജ യശ്വന്ത്റാവു ആശുപത്രിക്കു മുന്നിൽ നിന്ന് കുട്ടികൾ കരയുകയായിരുന്നുവെന്ന് സന്യോഗിതഗഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

രണ്ടും നാലും വയസുള്ള ആൺകുട്ടികളെയും ആറും എട്ടും വയസുള്ള പെൺകുട്ടികളെയുമാണ് രക്ഷിതാക്കൾ ഉപേക്ഷിച്ചത്. ബർവാനി ജില്ലയിൽ നിന്നുള്ളവരാണെന്നും തങ്ങൾക്ക് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് മാതാപിതാക്കൾ പോയതാണെന്നും പിന്നീട് മടങ്ങിവന്നില്ലെന്നും കുട്ടികൾ പൊലീസിനെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News