മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു. പുഞ്ചവയല്‍ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തോമസും ഭാര്യ ഓമനയും കുളിക്കാനായി പോകും വഴിയാണ് സംഭവമുണ്ടായത്.ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ ;ബിജെപി ജില്ല കമ്മിറ്റി അംഗം സിപിഎമ്മില്‍; ലോക് സഭാ തെരഞ്ഞെടുപ്പടുക്കവെ ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷം

തോമസിന്റെ തലയിലും, ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റിരിക്കുന്നത്.ആദ്യം മുണ്ടക്കയത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അയല്‍വാസിയായ പള്ളിത്തടത്തില്‍ കൊച്ചുമോനാണ് തങ്ങളെ അക്രമിച്ചതെന്ന് ഇരുവരും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്യുവും ഓമനയും തനിച്ചാണ് നിലവില്‍ താമസിക്കുന്നത്. അയല്‍വക്ക തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News